'ഒട്ടും കംഫര്ട്ടല്ലാതെ' പനമരം കംഫര്‍ട്ട് സ്റ്റേഷന്
പനമരം: ടൗണിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റി കംഫര്‍ട്ടാകാന്‍ പനമരം ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന് പ്രവര്‍ത്തനം ഒട്ടും കംഫര്ട്ടെല്ലെന്ന് പരാതി.
മുറികള്‍ അടഞ്ഞുകിടന്നും മാലിന്യം പുറത്തേക്ക് ഒഴുകിയും കംഫര്‍ട്ട് സ്റ്റേഷന് യാത്രക്കാര്‍ക്ക് തലവേദനയാകുകയാണ്.
ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചതാണെങ്കിലും സ്റ്റേഷന് ആറ് മാസം പോലും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഏഴ് മുറികള്‍ ഉള്ളതില്‍ രണ്ടെണ്ണം മാത്രമാണ് പ്രവര്‍ത്തന യോഗ്യമായുള്ളത്.
തന്മൂലം സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തിയാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ട സ്ഥിതിയിലാണ്.
പൂട്ടി കിടക്കുന്ന മുറികള്‍ തുറന്ന് നല്‍കണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതര്‍ പാടെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
കക്കൂസ് ടാങ്കിലേക്കുള്ള പൈപ്പ് പൊട്ടി കംഫര്‍ട്ട് സ്റ്റേഷന് മുന്നില്‍ മാലിന്യം കെട്ടിക്കിടക്കുന്നുമുണ്ട്. മൂന്ന് മാസം മുന്‍പ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഒരു മാസത്തോളം കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടിരുന്നു.
പൈപ്പ് നന്നാക്കിയതിന് ശേഷമാണ് തുറന്നത്. വേണ്ട രീതിയില്‍ നന്നാക്കാത്തതാണ് വീണ്ടും പൈപ്പ് പൊട്ടാന്‍ കാരണം.
മാലിന്യം കെട്ടിക്കിടക്കുന്ന് ദുര്‍ഗന്ധം കാരണം കംഫര്‍ട്ട് സ്റ്റേഷനടുത്തേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."