പുലിഭീതിയില്‍ കൊടിയമ്മ പ്രദേശം
കുമ്പള: കൊടിയമ്മയില്‍ പുലി ഇറങ്ങിയെന്നുള്ള വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ഏറെ ഭീതിയിലാണ്. കഴിഞ്ഞ ദിവസം സന്ധ്യയോടെ ഒരു വീട്ടമ്മയാണ് ആദ്യം പുലിയെ കണ്ടതായി അറിയിച്ചത്. പിന്നീട് തൊട്ടടുത്തുള്ള മറ്റു രണ്ടു സ്ത്രീകളും പുലിയെ കാണുകയും അവര്‍ പേടിച്ചു നിലവിളിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി തെരച്ചില്‍ തുടങ്ങി.
കൊടിയമ്മ ഗവ.യു.പി സ്കൂളിന് അടുത്തായി ബല്ലം പാടിയിലാണ് പുലിയെ കണ്ടതായി പറയുന്നത്. ബല്ലംപാടിയില് ഒരു സ്വകാര്യ വ്യക്തിയുടെ അന്‍പതേക്കറോളം വരുന്ന പറമ്പ് കൊടുംകാടാണ്. ഈ പറമ്പിനകത്തേക്കു ആരും തന്നെ പ്രവേശിക്കാറില്ല. ഇവിടെ പുലി ഒളിച്ചിരിക്കാമെന്നാണ് പ്രദേശവാസികളുടെ നിഗമനം.
ഇതേ തുടര്‍ന്നു രാത്രി വൈകുവോളം തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊടിയമ്മ, ഇച്ചിലംപാടി, താഴെ കൊടിയമ്മ എന്നിവിടങ്ങളിലും തെരച്ചില്‍ നടത്തി. വിവരമറിഞ്ഞു പൊലിസും ഫോറസ്റ്റ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. അതേ സമയം ഫോറസ്റ്റുകാര് പ്രദേശത്ത് കൂടുതല്‍ പരിശോധനകളൊന്നും നടത്തിയില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."