HOME
DETAILS
MAL
ഗൊരഖ്പൂര്‍ ദുരന്തം: തന്നെ അധികാരികള്‍ കുടുക്കിയതെന്ന് ഡോ. കഫീല്‍ ഖാന്‍
backup
April 19 2018 | 13:04 PM
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ ആശുപത്രി ദുരന്തത്തില്‍ തന്നെ പ്രതിയാക്കിയത് തെറ്റായാണെന്ന് ഡോ. കഫീല്‍ ഖാന്‍. 30 ലേറെ കുട്ടികളുടെ മരണത്തിനിടയാക്കിയ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ദുരന്തത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ഓക്‌സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളജില്‍ ദുരന്തമുണ്ടായത്.
തന്നെ അധികാരികള്‍ കുടുക്കിയതാണെന്നും ഒരു ഡോക്ടറെ തെറ്റായി കുറ്റക്കാരനാക്കിയെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കു വേണ്ടി ആശുപത്രിയിലെത്തിക്കുമ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ മരിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്താണ് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."