നീറ്റ് പരീക്ഷ: ഹിജാബ് ധരിക്കാം, നേരത്തെ ഹാജരാവണം
ന്യൂഡല്‍ഹി: എം.ബി.ബി.എസ് ബി.ഡി.എസ് പരീക്ഷയായ നീറ്റ് പരീക്ഷയുടെ ഡ്രസ് കോഡ് സി.ബി.എസ്.ഇ പുറത്തിറക്കി. ഹിജാബ് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് ഹാജരാവണം. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ വിവാദമുണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥികളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയത് രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പരീക്ഷക്കെത്തുന്നവര്‍ ഇളം നിറത്തിലുള്ള ഹാഫ് സ്ലീവ് വസ്ത്രം ധരിച്ചാണ് ഹാളിലെത്തേണ്ടത്. ഷൂസ് ധരിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
സാമ്പ്രദായിക വസ്ത്രം ധരിക്കാനുള്ള അനുമതി ഒഴിച്ചുള്ള നിബന്ധനകള്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമാണ്. വലിയ ബട്ടണ്‍, ബാഡ്ജ്, എംബ്രോയിഡറി വര്‍ക്കുകള്‍ എന്നിവ സല്‍വാറിലോ പാന്റിലോ ഉണ്ടാവരുത്. ഉയര്‍ന്ന ഹീലുള്ള പാദരക്ഷകള്‍ ധരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളമുണ്ട്.
മെയ് ആറിന് രാവിലെ പത്ത് മുതല്‍ ഒരു മണിവരെയാണ് പരീക്ഷ നടക്കുക. പരീക്ഷാ ഹാളിലേക്ക് ആശയ വിനിമയം നടത്തുന്ന ഉപകരണങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല. ഇത് സൂക്ഷിക്കുന്നതിനുള്ള യാതൊരുവിധ സൗകര്യങ്ങളും ഹാളില്‍ അധികൃതര്‍ സജ്ജീകരിക്കരുത്. ബാഗ്, ബെല്‍റ്റ്, തൊപ്പി, ആഭരണങ്ങള്‍, വാച്ച്, ജോമെട്രി ബോക്‌സ്, പെന്‍സില്‍ ബോക്‌സ് തുടങ്ങിയവ അനുദവദിക്കില്ലെന്നും സി.ബി.എസ്.ഇ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."