HOME
DETAILS

ഫാന്‍സിസ്റ്റോര്‍ കത്തിനശിച്ചു; എട്ട് ലക്ഷം രൂപയുടെ നഷ്ടം

  
backup
April 20 2018 | 02:04 AM

%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 

പാറശാല: പാറശാല പുത്തന്‍ ചന്തക്ക് സമീപം ഫാന്‍സി സ്റ്റോര്‍ കത്തി നശിച്ചു. പഞ്ചായത്ത് കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഷീഹന്‍ പ്രഭാകരന്റെ ഉടമസ്ഥതയിലുളള ഐശ്വര്യ ഫാന്‍സി സെന്ററാണ് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ അഗ്നിക്കിരയായത്.
പൂട്ടിക്കിടന്ന കടയില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട വഴിയാത്രക്കാരാണ് വിവരം ഫയര്‍ ഫോഴ്‌സില്‍ അറിയിച്ചത്. യഥാസമയം ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറയുന്നു. പാറശാല പൊലിസും വിരലടയാള വിദഗ്ധരും കടയിലെത്തി പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."