HOME
DETAILS

പൊലിസിലെ നിയമവിരുദ്ധ സ്‌ക്വാഡുകള്‍ നിര്‍ത്തലാക്കണം: കാനം

  
backup
April 20, 2018 | 2:24 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b8%e0%b5%8d%e2%80%8c

 

കൊല്ലം: പൊലിസ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി രൂപീകരിക്കുന്ന സ്‌ക്വാഡുകള്‍ നിര്‍ത്തലാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ചിന്നക്കട പൈ ഗോഡൗണ്‍ അങ്കണത്തില്‍ സി.കെ ചന്ദ്രപ്പന്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
2011ലെ പൊലിസ് ആക്ടിന് വിരുദ്ധമാണ് ഇത്തരം സ്‌ക്വാഡുകള്‍. ഏതെങ്കിലും കേസുകളുടെ അന്വേഷണത്തിന് ഗവണ്മെന്റിന് വേണമെങ്കില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കാം. പക്ഷേ റൂറല്‍ എസ്.പിമാരും മറ്റും തങ്ങളുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലിസ് നയത്തിന് വിരുദ്ധമാണ്. അത്തരക്കാര്‍ക്കെതിരേ നടപടി വേണം. മുഖ്യമന്ത്രിയും ഇക്കാര്യം പറഞ്ഞിട്ടുള്ളതായി കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലിസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് നടന്ന നിയമവിരുദ്ധമായ കാര്യങ്ങളെല്ലാം പരിശോധിച്ച് സര്‍ക്കാര്‍ യുക്തമായ തീരുമാനം കൈക്കൊള്ളും.
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാനം രാജേന്ദ്രന്‍ പറഞ്ഞു. പതാക ജാഥ കയ്യൂരില്‍ നിന്ന് ആരംഭിച്ചുകഴിഞ്ഞു. 25ന് വൈകിട്ട് ജാഥകള്‍ കൊല്ലത്ത് സംഗമിക്കുന്നതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയരും. കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായം കുറിക്കും. പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ ഒന്നും കഴിഞ്ഞിട്ടില്ല. അന്തിമമായി രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നത് പാര്‍ട്ടികോണ്‍ഗ്രസാണ്. സി.പി.ഐയുടെ കരട് രാഷ്ട്രീയ പ്രമേയം ദേശീയ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു.
എന്നാല്‍ കരട് രാഷ്ട്രീയ പ്രമേയത്തിന്മേല്‍ സി.പി.ഐ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നിരുന്നു. ഇന്ത്യയുടെ വര്‍ത്തമാനകാല സാഹചര്യത്തില്‍ യുക്തിസഹമായ നിലപാട് സ്വീകരിക്കാന്‍ കഴിവുള്ള പാര്‍ട്ടികളാണ് സി.പി.ഐയും സി.പി.എമ്മുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ കൗണ്‍സില്‍ അംഗം കെ. പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ. ശിവശങ്കരപ്പിള്ള, ജി. ലാലു, ആര്‍. വിജയകുമാര്‍, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാല്‍, ഡോ. ആര്‍. ലതാദേവി, ജഗത ്ജീവന്‍ലാലി, ജി. സത്യബാബു, എസ്. വേണുഗോപാല്‍, എ. ബിജു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ഹണി ബഞ്ചമിന്‍, വിജയമ്മ ലാലി, ചിന്ത സജിത്ത് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  a month ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  a month ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  a month ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  a month ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  a month ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  a month ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  a month ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  a month ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  a month ago