HOME
DETAILS

കോഴിപ്പിള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; 1135 വ്യാജ വോട്ടുകള്‍ ഒഴിവാക്കി

  
backup
April 20, 2018 | 4:39 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d-2

 

കോതമംഗലം: കോഴിപ്പിള്ളി സര്‍വിസ് സഹകരണ ബാങ്കിലേക്ക് 22ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സഹകരണ സംരക്ഷണ മുന്നണിയുടെ വാദങ്ങള്‍ സഹകരണ വകുപ്പും ഹൈക്കോടതിയും ശരിവയ്ക്കുന്നു. പരിധിക്ക് പുറത്ത് നിന്ന് 3000ല്‍ പരം അംഗങ്ങളെ വ്യാജവിലാസത്തില്‍ ചേര്‍ത്ത് ഭരണം നിലനിര്‍ത്തുന്നതിനുള്ള ശ്രമമാണ് പരാജയപ്പെടുന്നത്. സംഘത്തിന്റെ പ്രവര്‍ത്തന പരിധിയ്ക്ക് പുറത്തുനിന്ന് വാരപ്പെട്ടി പഞ്ചായത്തില്‍ നിന്ന് മാത്രമല്ല വിവിധ പഞ്ചായത്തുകളില്‍ നിന്നും വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്.
800ല്‍ പരം വോട്ടുകള്‍ ഇങ്ങനെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ളതാണ്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയ്ക്കപ്പുറത്ത് വാരപ്പെട്ടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് 470, കോതമംഗലം മുനിസിപ്പാലിറ്റി 170, പല്ലാരിമംഗലം 120, കോട്ടപ്പടി 14, പിണ്ടിമന 19, എന്നിങ്ങനെ പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ നൂറു കണക്കിന് വോട്ടുകള്‍ ഏത് പ്രദേശമാണെന്ന് തിരിച്ചറിയാത്തവയും ഉണ്ട്. സഹകരണ സംരക്ഷണ മുന്നണി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 1135 അംഗങ്ങളെ പട്ടികയില്‍ നിന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നീക്കം ചെയ്തു. അവശേഷിക്കുന്ന വോട്ടര്‍മാരെ സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക ബോക്‌സില്‍ ഈ വോട്ടുകള്‍ നിക്ഷേപിക്കണമെന്ന ഉത്തരവും കോടതി പുറപ്പെടുവിച്ചു.
ബാങ്കിലെ സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്യോഷണം നടന്നുവരികയാണ്. കൂടാതെ സഹകരണ നിയമം 65ാം വകുപ്പ് പ്രകാരമുള്ള അന്യോഷണവും നടന്നു വരുന്നു. അഴിമതിക്കും സ്വജനപക്ഷപാതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും നിയമപരമായ പോരാട്ടങ്ങളും സഹകരണ സംരക്ഷണമുന്നണി സംഘടിപ്പിച്ചു.
ഇതിന്റെയെല്ലാം വെളിച്ചത്തില്‍ പരാജയഭീതി പൂണ്ട യു.ഡി.എഫ്. ഭരണകര്‍ത്താക്കള്‍ സഹകരണ സംരക്ഷണ മുന്നണി പ്രവര്‍ത്തകരുടെ പേരില്‍ കള്ളകേസുകള്‍ പറഞ്ഞ് ഹൈക്കോടതിയില്‍ നിന്ന് പൊലിസ് പ്രൊട്ടക്ഷന്‍ വാങ്ങിയാണ് ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പുറമെ നിന്ന് വരുന്ന വോട്ടുകള്‍ തടയുന്നതിനുവേണ്ട നടപടികള്‍ പൊലിസും ബന്ധപ്പെട്ട അധികാരികളും സ്വീകരിക്കണമെന്ന് സഹകരണ സംരക്ഷണ മുന്നണി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago