ഹര്‍ത്താല്‍: എസ്.ഡി.പി.ഐ നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
വടകര: ഏപ്രില്‍ 16ന് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന് വടകരയില്‍ നേതൃത്വം നല്‍കുകയും പ്രകോപനം സൃഷ്ട്ടിച്ചു പ്രകടനം നടത്തുകയും ചെയ്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരേ കേസ് എടുക്കാന്‍ പൊലിസ് തയാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം നടന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലിസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ നടപടി ഉണ്ടായില്ല. പല ഭാഗത്തും ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിച്ചപ്പോള്‍ വടകരയില്‍ അതുണ്ടായില്ല. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലിസ് തയ്യാറാവണമെന്നും നാടിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
യോഗത്തില്‍ അഡ്വ. പി.ടി.കെ നജ്മല്‍ അധ്യക്ഷനായി. വി.പി ദുല്‍ഖിഫില്‍, സഹീര്‍ കാന്തിലോട്ട്, പ്രഭിന് പാക്കയില്‍, സി. നിജിന്‍, രജിത്ത് കോട്ടക്കടവ്, സുബിന് മടപ്പള്ളി, സുധീഷ്, സുധീഷ് വള്ളില്‍, ലിജി പുതിയേടത്ത്, സുജിത്ത് ഒടിയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."