പൂര്‍വികരെ സ്മരിക്കപ്പെടുമ്പോള്‍
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വയനാട് ജില്ലാ ഘടകം ഒരു പതിറ്റാണ്ടിന് ശേഷം ആഘോഷ പൂര്‍വം സമ്മേളനം കൊണ്ടാടുകയാണ്.
ഒരു പതിറ്റാണ്ട് മുന്‍പ് കൃത്യമായി 2007 മെയ് മാസത്തില്‍ ജില്ലാ സമ്മേളനം നടത്തിയപ്പോഴും അതിന് മുന്‍പ് ഈ മാമല നാട്ടില്‍ സമസ്തയെന്ന വടവൃക്ഷത്തിന് വെള്ളവും വളവും നല്‍കാന്‍ ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ചവരുമായ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളും സജീവ പ്രവര്‍ത്തകരുമായി കാല യവനികക്കുള്ളില്‍ മറഞ്ഞ് പോയ ചില വ്യക്തികളെ വിസ്മരിക്കാന്‍ കഴിയില്ല.എം. മരക്കാര്‍ മുസ്്‌ലിയാര്‍ പടിഞ്ഞാറത്തറ, മുടവന്തേരി മൊയ്തീന്‍ മുസ്‌ലിയാര്‍ തരുവണ, എ.പി രായിന്‍ കുട്ടി മുസ്‌ലിയാര്‍ തെങ്ങുമുണ്ട, കോരന്‍കുന്നന്‍ അബ്ദുല്ല മുസ്്‌ലിയാര്‍ കമ്പളക്കാട്, വി.കെ മൊയ്തു മുസ്്‌ലിയാര്‍ വലിയപാറ, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നീ തലയെടുപ്പുള്ള പണ്ഡിതരെയും എന്‍. മമ്മുട്ടി സാഹിബ് കെല്ലൂര്‍, കക്കോടന്‍ മൂസ ഹാജി സുല്‍ത്താന്‍ ബത്തേരി, പി.പി.വി മൂസ സാഹിബ് മാനന്തവാടി, വി.പി മൊയ്തു ഹാജി കമ്പളക്കാട്, കാതിരി മൊയ്തു ഹാജി പരിയാരം, ബീരാന്‍ ഹാജി പഴയ വൈത്തിരി, കെ.കെ.എച്ച് ഹംസ ഹാജി മേപ്പാടി, മഞ്ചപ്പുള്ളി കോയാമു ഹാജി കാലിക്കുനി, ബ്രാന്‍ അമ്മദ് കുട്ടി ഹാജി, ബ്രാന്‍ കുഞ്ഞബ്ദുല്ല ഹാജി പള്ളിക്കല്‍, തമ്മട്ടാന്‍ അന്ത്രു ഹാജി, മൊയ്തുട്ടി ഹാജി പടിഞ്ഞാറത്തറ എന്നീ പ്രമുഖരായ ഉമറാക്കളെയും യുവജന വിദ്യാര്‍ഥി സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ വിടപറഞ്ഞ യുവ സുഹൃത്തുക്കളായ നെല്ലോളി മജീദ് മില്ലുമുക്ക്, അഡ്വ. എന്‍ അബ്ദുല്‍ ഗഫൂര്‍ നായ്കട്ടി, ഇ.വി നാസര്‍ ഫൈസി ആറുവാള്‍, അബ്ദുല്‍ അസീസ് ദാരിമി തരുവണ എന്നിവരെയും ഓര്‍ക്കാതെ ഈ സമ്മേളനത്തില്‍ സജീവമാക്കാന്‍ സമസ്തയുടെ ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് സാധ്യമല്ല. മേല്‍ പറയപ്പെട്ടവര്‍ക്ക് പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സമസ്തക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് കാലയവനികക്കുള്ളില്‍ മറഞ്ഞ ഉലമാക്കളുടെയും ഉമറാക്കളുടെയും വിയര്‍പ്പിന്റെ പരിണിതിയാണ് വയനാട്ടിലെ ഇന്നത്തെ സമസ്തയുടെ ഊര്‍ജ്ജം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."