ലഹരി വസ്തുക്കളുടെ വില്‍പന സജീവം; നടപടി വേണമെന്ന് ആവശ്യം
ബദിയഡുക്ക: ലഹരി വസ്തുക്കളുടെ വില്‍പന തകൃതിയില്‍ നടക്കുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ബദിയടുക്കയിലും പരിസര പ്രദശങ്ങളിലും കര്‍ണാടകയില്‍നിന്ന് അതിര്‍ത്തി കടന്നെത്തുന്നതു ലക്ഷങ്ങളുടെ ലഹരി ഉല്‍പന്നങ്ങളാണ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹങ്ങളിലാണ് ഉണക്ക മത്സ്യം, വെറ്റില, പച്ചക്കറി എന്നിവയെന്ന വ്യാജേന നിരോധിത പുകയില ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നത്.
സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമമുണ്ടെങ്കിലും അവയെല്ലാം കാറ്റില്‍ പറത്തി ബദിയഡുക്ക ടൗണിലും പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ വില്‍പന സജീവമാണ്. ഒരു വശത്ത് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സജീവമാവുമ്പോള്‍ മറ്റൊരു വശത്ത് ബദിയടുക്ക ടൗണിലും പരിസര പ്രദേശങ്ങളായ കന്യപ്പാടി, നീര്‍ച്ചാല്‍, മാടത്തടുക്ക, മുണ്ട്യത്തടുക്ക പള്ളം, ബണ്‍പ്പത്തടുക്ക, പെര്‍ള ചെക്ക് പോസ്റ്റിന് സമീപം, ഗോളിയടുക്ക എന്നിവിടങ്ങളിലുമായി കഞ്ചാവ് വില്‍പന തകൃതിയായി നടക്കുന്നതായും പരാതിയുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് വില്‍പനക്കിടെ നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഒരു യുവാവിനെ പൊലിസ് പിടികൂടിയിരുന്നു. അതേ സമയം കര്‍ണാടകയില്‍ നിന്നു നിലവാരം കുറഞ്ഞ മള്‍ട്ട് വിസ്‌കി എന്ന് അറിയപെടുന്ന മദ്യം ബസുകളിലും മറ്റും കൊണ്ടു വന്നുവില്‍പന നടത്തുന്ന ഒരു സംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.
ടൗണിലെത്തുന്ന മദ്യപന്‍മാര്‍ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരെ ശല്യം ചെയ്യുന്നതും പതിവാണ്. വില്‍പന സംഘത്തെ വല്ലപ്പോഴും പിടികൂടിയാല്‍ തന്നെ സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിക്കാവുന്ന കേസ് രജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കുകയാണ് പതിവെന്നും ആക്ഷേപമുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് പൊലിസ് പരിശോധന കര്‍ശനമാക്കിയതോടെ ഉള്‍വലിഞ്ഞിരുന്ന മഡ്ക്ക ചൂതാട്ട സംഘം വേറിട്ട വഴിയിലൂടെയാണ് ടൗണിലും പരിസരത്തും സജീവമാണ്. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതില്‍ അംഗങ്ങളായി ചേര്‍ക്കും. തുടര്‍ന്ന് സന്ദേശം എത്തുന്ന മുറക്ക് കളിക്കാര്‍ എത്തുകയും പണം കൈയിലാക്കുകയും ചെയ്യും. കളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഓപ്പണ്‍ എന്നും ക്‌ളോസ് എന്നും പേരില്‍ അറിയപ്പെടുന്ന ചൂതാട്ടം രാവിലെ എം.എസ്.എന്നും ഉച്ചക്ക് 12നു ഫലമറിയുന്നതിന് കാസര്‍കോട് എന്നും രാത്രി 7.30നു മഞ്ചേശ്വരം എന്നുമാണ് വിളിപ്പേര്. പത്തുരൂപ കളിച്ച് നറുക്കെടുപ്പില്‍ ഫലംവന്നാല്‍ എഴുപത് രൂപയുടെ അനുപാതത്തിലാണ് കാശ് ലഭിക്കുക. എന്നാല്‍ എവിടെ നിന്നാണ് നറുക്കെടുക്കുന്നതെന്ന് മാത്രം അവ്യക്തം. വാട്ട്‌സ് ആപ്പ് ഗ്രൂപ്പിനു പുറമെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചും ഇരുചക്ര വാഹനങ്ങളിലെത്തിയും മഡ്ക്ക ചൂതാട്ടം നടക്കുന്നു. നേരത്തെ പൊലിസ് പരിശോധന കര്‍ശനമാക്കിയതോടെ ഒരു പരിധി വരെ നിയന്ത്രണ വിധേയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."