സഫീറിന്റെ കൊലപാതകം: പ്രതിഷേധം ശക്തമാക്കാന്‍ മുസ്‌ലിം ലീഗ്
മണ്ണാര്‍ക്കാട്: എം.എസ്.എഫ്് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സമരം നടത്തും. യഥാര്‍ഥ പ്രതികളുടെ അറസ്റ്റു നീളുന്നതിലും നീതി നിഷേധത്തിലും പ്രതിഷേധിച്ച് നടത്തുന്ന പ്രക്ഷോഭത്തില്‍ സഫീറിന്റെ മാതാപിതാക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും പങ്കെടുക്കും. ക്രൂരമായ കൊലപാതകം കഴിഞ്ഞ് രണ്ടു മാസത്തോളമായിട്ടും അന്വേഷണം ഇഴയുകയാണ്. തികഞ്ഞ നിസ്സംഗതയും അനാസ്ഥയുമാണ് അധികൃതര്‍ വെച്ചു പുലര്‍ത്തുന്നത്.
ഏതാനും പ്രതികളെ മാത്രം പിടികൂടി അന്വേഷണം പ്രഹസനമാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും സഫീറിന്റെ കുടുംബത്തിനു നീതി ലഭ്യമാകും വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും നിയോജകമണ്ഡലം മുസ്‌ലിം ലീഗ് - യൂത്ത് ലീഗ് സംയുക്ത യോഗം മുന്നറിയിപ്പ് നല്‍കി. ഇതിനോടനുബന്ധിച്ച നടന്ന യോഗം മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ എന്‍.ഹംസ, പൊന്‍പാറ കോയക്കുട്ടി, അഡ്വ.ടി.എ.സിദ്ദീഖ്, മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍, മണ്ഡലം ഭാരവാഹികളായ അച്ചിപ്ര മൊയ്തു, എം.പി.എ ബക്കര്‍ മാസ്റ്റര്‍, എം.മമ്മദ് ഹാജി, തച്ചമ്പറ്റ ഹംസ, ഹുസൈന്‍ കോളശ്ശേരി, സി.ഷഫീഖ് റഹിമാന്‍, എം.കെ മുഹമ്മദാലി, ഹമീദ് കൊമ്പത്ത്, എം.കെ ബക്കര്‍, ഹുസൈന്‍ കളത്തില്‍, ഒ.ചേക്കു മാസ്റ്റര്‍, ആലായന്‍ മുഹമ്മദലി, പി.മുഹമ്മദലി അന്‍സാരി, കെ.ടി ഹംസപ്പ, കെ.ഹംസ, കെ.സി അബ്ദുറഹിമാന്‍, റഫീഖ് കുന്തിപ്പുഴ,അസീസ് പച്ചീരി,യൂസഫ് പാക്കത്ത്, മജീദ്‌തെങ്കര, പി.ഷാനവാസ്, ടി.കെ ഫൈസല്‍, റഷീദ് കോല്‍പ്പാടം, പി.മൊയ്തീന്‍, യൂത്ത് ലീഗ് പ്രസിഡണ്ട് അര്‍സല്‍ എരേരത്ത്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മഠത്തൊടി, നഗരസഭാ അധ്യക്ഷ എം.കെ സുബൈദ,
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷമീര്‍ പഴേരി, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.യു.ഹംസ വനിതാലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം സാലിഹ ടീച്ചര്‍, മണ്ഡലം പ്രസിഡന്റ് പി.റഫീഖ, ജനറല്‍ സെക്രട്ടറി അഡ്വ.സി.കെ ഉമ്മുസല്‍മ, അഡ്വ.നൗഫല്‍ കളത്തില്‍, പി.എം മുസ്തഫ, സി.കെ അഫ്‌സല്‍, പി.കുഞ്ഞിമുഹമ്മദ്, മുനീര്‍ താളിയില്‍, ഷമീര്‍ മണലടി, എന്‍. സഹദ്, സമദ് പൂവ്വക്കോടന്‍, കെ.പി നൗഷാദ്, ഷറഫുദ്ദീന്‍ അലി, സക്കീര്‍ മുല്ലക്കല്‍, വി.എച്ച് സൈനുദ്ദീന്‍, വി.കെ സമീര്‍, സി.മുജീബ്, കെ.ഷൗക്കത്തലി സംബന്ധിച്ചു.
പ്രതിഷേധ സമരത്തില്‍ രാവിലെ 9.30 മുതല്‍ 1മണി വരെ എടത്തനാട്ടുകര, അലനല്ലൂര്‍,കോട്ടോപ്പാടം പഞ്ചായത്തുകളിലെയും തുടര്‍ന്ന് 5 മണി വരെ കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്,തെങ്കര പഞ്ചായത്തുകളിലെയും പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."