അംബേദ്കര്‍ ചിന്തകള്‍ക്ക് പ്രസക്തി വര്‍ധിച്ചു: പി. ഉബൈദുല്ല
മലപ്പുറം: വര്‍ത്തമാന സാഹചര്യത്തില്‍ അംബേദ്ക്കറുടെ ചിന്തകള്‍ക്ക് പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് ഡോ. ബി.ആര്‍ അംബേദ്കര്‍ 127ാം മത് ജന്മദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് മതത്തില്‍ ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്യം ഉറപ്പുതരുന്ന ഭരണഘടന രാജ്യത്തുണ്ടാക്കി തന്ന മഹത് വ്യക്തിത്വമാണ് അംബേദ്കര്‍. ജനാധിപത്യ രാജ്യത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇതുവരെ നീക്കാന്‍ സാധിച്ചിട്ടില്ലെന്നതിനുള്ള ഉദാഹരണമാണ് കത്‌വ, ഉന്നോവ സംഭവങ്ങള്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ കെ. കൃഷ്ണമൂര്‍ത്തി സംസാരിച്ചു.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരിചയപ്പെടുത്തി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ലീഡ് ബാങ്ക് മാനേജര്‍ കുഞ്ഞിരാമന്‍, പ്രോഗ്രാം ഓഫിസര്‍ സി.ആര്‍ ലത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഗീതാജ്ഞലി, ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍ പി.പി മാധവന്‍ നമ്പൂതിരി എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."