ലൈഫ് പദ്ധതി അവലോകനം:ജില്ലയില്‍ പൂര്‍ത്തിയാകാനുള്ളത് 3,069 ഭവനങ്ങള്‍
മലപ്പുറം: ഒന്നാംഘട്ടം ലൈഫ് മിഷന്റെ ഭാഗമായി ജില്ലയില്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ളത്് 3,069 ഭവനങ്ങള്‍. പഞ്ചായത്തുകളില്‍ 479, വിവിധ വകുപ്പുപദ്ധതികളിലായി 975, നഗരസഭകളില്‍ 361, ജില്ലാ പഞ്ചായത്തില്‍ ആറ് ഉള്‍പ്പെടെയാണിത്. വവിധ പഞ്ചായത്തുകളിലായി ഇതിനകം 1,599 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
മെയ് 31നകം മുഴുവന്‍ വീടുകളും പൂര്‍ത്തീകരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി. ഒന്നാംഘട്ടം പൂര്‍ത്തിയാകുന്ന മുറക്ക് ആരംഭിക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുണഭോക്തൃസംഗമങ്ങള്‍ വിവിധ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലായി നടന്നുവരുന്നു. ഭൂമിയുള്ള ജില്ലയിലെ 14,657 ഗുണഭോക്താക്കള്‍ക്കും വര്‍ഷം നാലുലക്ഷം രൂപവീതം നല്‍കും. 40000 രൂപ വീതം മുന്‍കൂര്‍ തുക എല്ലാ ഗുണഭോക്താക്കള്‍ക്കും നല്‍കും. ആറുമാസത്തിനകം വീടുകള്‍ പൂര്‍ത്തീകരിക്കണം. ഭാഗികമായി നിര്‍മാണം നടന്നുകഴിഞ്ഞ ഗുണഭോക്താക്കള്‍ ഇതിനോടകം നിര്‍മിച്ച ഭവനഭാഗം പൊളിച്ചു നീക്കേണ്ടതില്ല.
ഗുണഭോക്താവ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുകയും ഭൂമി മറ്റൊരു തദ്ദേശസ്വയം ഭരണസ്ഥാപനത്തിലുമാണെങ്കില്‍ അദ്ദേഹത്തിന് ഭൂമിസ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കും. ഭൂമിയില്ലാത്ത പട്ടികയിലുള്ള ഗുണഭോക്താവിന് പിന്നീട് ഭൂമി ലഭ്യമായാല്‍ ബന്ധപ്പെട്ട പട്ടികയിലേക്ക് മാറ്റാവുന്നതാണ്. റേഷന്‍ കാര്‍ഡില്ലാത്ത അഗതികളെ ലൈഫ് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സൗജന്യ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി 90 ദിവസത്തെ തൊഴില്‍ദിനങ്ങളും സൗജന്യഗൃഹനിര്‍മാണ വസ്തുക്കളും നല്‍കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ലൈഫ് മിഷന്‍ സ്റ്റേറ്റ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ബിനു ഫ്രാന്‍സിസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.ജി വിജയകുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം. ശ്രീഹരി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ഗ്രാമപഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."