പത്താന്‍കോട്ട്: പാകിസ്താന് ഇന്ത്യയോട് കാണിക്കുന്നത് വിശ്വാസ വഞ്ചനയെന്ന് രാജ്നാഥ് സിങ്
പത്താന്‍കോട്ട്: ദേശീയ അന്വേഷണ സംഘത്തെ പത്താന്‍കോട്ട് അക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താനില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് ഇന്ത്യയോട് കാണിക്കുന്ന വിശ്വാസ വഞ്ചനയാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പത്താന് കോട്ടില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു- കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ ഒരു പ്രശ്നമല്ലെന്നും ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്നമുണ്ടെങ്കില്‍ അത് പാക് അധിനിവേശ കശ്മീരുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും പരസ്പര ധാരണയിലെത്തിയിരുന്നു. ഇതിന് പ്രകാരമാണ് പാകിസ്താന് അന്വേഷണ സംഘത്തിന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. അപ്പോള്‍ തന്നെ ഇന്ത്യന്‍ സംഘം പാകിസ്താന് സന്ദര്‍ശിക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായതാണ്. എന്നാല്‍ ഇതുവരെ പാകിസ്താന് ഇതിനുള്ള അനുമതി നല്‍കിയിട്ടില്ല. പാക് സര്‍ക്കാരിന്റെ ഈ നിലപാട് ഭീകരവാദത്തെ സഹായിക്കുന്നതല്ലെന്ന് പാകിസ്താന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."