താല്‍ക്കാലിക വിരാമം; മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ച് ഉത്തരകൊറിയ
സിയോള്‍: ആണവായുധ, ദീര്‍ഘദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ഉത്തര കൊറിയ. യു.എസ്, ദക്ഷിണ കൊറിയ എന്നിവയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്കു മുന്നോടിയായാണു തീരുമാനം.
തങ്ങള്‍ക്ക് അടുത്ത കാലത്തൊന്നും ആണവപരീക്ഷണം നടത്തേണ്‍ ആവശ്യമില്ലെന്നും അതിനാലാണ് തല്‍ക്കാലം നിര്‍ത്തി വെച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ആണവശക്തിയില്‍ രാജ്യം പൂര്‍ണത നേടിയെന്നു കഴിഞ്ഞ നവംബറില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം കൈവശമുണ്ടെന്നു പലതവണ ഉത്തര കൊറിയ തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍, ആണവായുധം പൂര്‍ണമായി ഉപേക്ഷിക്കാനില്ലെന്ന സൂചനയും ഉത്തര കൊറിയ നല്‍കുന്നു.
ചര്‍ച്ചകളിലെ മേല്‍ക്കൈ ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് നിരീക്ഷകര്‍ വിലിരുത്തുന്നത്. എന്നാല്‍ തകര്‍ന്നു പോയ സമ്പദ് വ്യവസ്ഥ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ തീരുമാനമെന്നാണു ദക്ഷിണ കൊറിയയും യു.എസും കരുതുന്നത്.
അതേസമയം, കിമ്മിന്റെ തീരുമാനത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."