HOME
DETAILS

തൃക്കാക്കരയിലെ വിവിധ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു

  
backup
April 21 2018 | 04:04 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%ae%e0%b5%87

 

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ 36, 37 വാര്‍ഡുകളിലെ ഇളവക്കാട്ടു നഗര്‍, കുടിലിമുക്ക് മേഖലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. ഒരാഴ്ച്ചക്ക് മുന്‍പാണ് പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇന്നലെ വരെ എഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് രോഗ ലക്ഷണങ്ങളുമുണ്ട്. രോഗം വ്യാപിച്ചതോടെ ഇന്നലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേക്ക് നടത്തുകയും കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കനാലുകളിലേക്ക് ഒഴുക്കുന്ന മാലിന്യമാണ് രോഗം പടര്‍ന്നുപിടിക്കുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പലസ്ഥലങ്ങളിലും കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ളവ കനാലിലേക്ക് തള്ളാറുണ്ട്. വേനലായതോടെ കനാലുകളില്‍ വെള്ളം ഒഴുക്കിയപ്പോള്‍ മലിന്യംകലര്‍ന്ന ജലം ഉറവയായി സമീപത്തെ കിണറുകളിലും മറ്റുമെത്തി. ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
2017ലും ഈ മേഖലയില്‍ മഞ്ഞപ്പിത്തരോഗം വ്യാപകമായിരുന്നു. അന്നത്തെ വൈറസ് സാന്നിധ്യം ഇന്നും നിലനില്‍ക്കുന്നതാകാം വീണ്ടും രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നത് കര്‍ശനമായും ഒഴിവാക്കണമെന്നും ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കണമെന്നും വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. കച്ചവടസ്ഥാപനങ്ങളില്‍ മുറിച്ചു വച്ച പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതും തടയും.
ആരോഗ്യവകുപ്പ് ശക്തമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ രോഗം മറ്റ് വാര്‍ഡുകളിലെ ആളുകളിലേയ്ക്കും പടരുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
രോഗബാധിത മേഖലകളില്‍ വാര്‍ഡ് കൗണ്‍സിലറും ആശാവര്‍ക്കറുമായ നിഷാബീവിയുടെ നേതൃത്വത്തിലുള്ള ടീം ഭവന സന്ദര്‍ശനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. എല്ലാ ദിവസവും അവലോകനയോഗവും നടന്നുവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago