മോദി രാജ്യത്തിന്റെ കൊള്ളക്കാരനായി മാറി: എം.എം ഹസ്സന്‍
കാഞ്ഞിരപ്പള്ളി: ഇന്ത്യയുടെ കാവല്‍ക്കാരനായിരിക്കും താനെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി രാജ്യത്തിന്റെ കൊള്ളക്കാരനായി മാറുകയാണ് ചെയ്തതെന്ന് കെ .പി .സി .സി പ്രസിഡന്റ് എം .എം ഹസ്സന്‍ അഭിപ്രായപ്പെട്ടു .
ജനമോചനയാത്രക്ക് കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി .ജെ .പി യുടെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് . വര്‍ഗീയത ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികളായി രാജ്യത്തെ ഭരണകൂടം മാറി. പിഞ്ചു കുട്ടികള്‍ക്ക് നേരെ പോലും കൊടിയ പീഡനങ്ങളും അതിക്രമങ്ങളും അരങ്ങേറുന്നു.
രാജ്യത്തു ചര്‍ച്ച ചെയ്യുന്ന എല്ലാ സ്ത്രീ വിരുദ്ധ അതിക്രമങ്ങളുടെയും ഒരു ഭാഗത്തു ബി.ജെ. പി നേതാക്കന്മാരാണ് . കേന്ദ്രത്തിലെ ഏകാധിപത്യ ഭരണത്തിന്റെ തനിപ്പകര്‍പ്പാണ് കേരളത്തിലെ ഇടതുമുന്നണിയുടെ ഭരണം . കേരളത്തില്‍ തേനും പാലും ഒഴുക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുമുന്നണി ഇപ്പോള്‍ ഒഴുക്കുന്നത് മദ്യപ്പുഴകളും രക്തപ്പുഴകളും ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടു വര്‍ഷത്തിനിടയില്‍ ആറോളം കസ്റ്റഡി മരണങ്ങള്‍ ആണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. നിരപരാധികളെ പൊലിസ് ചവുട്ടിക്കൊല്ലുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായി മാറിയെന്നും ഹസ്സന്‍ പരിഹസിച്ചു. . കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ , പാലാ നിയോജകമണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണയോഗം എ .ഐ .സി .സി സെക്രെട്ടറി പി .സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു .
കെ.പി.സി.സി സെക്രട്ടറി പി.എ സലിം അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി വക്താക്കളായ രാജ് മോഹന്‍ ഉണ്ണിത്താന്‍, ജോസഫ് വാഴക്കന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഭാരതീപുരം ശശി, ശൂരനാട് രാജശേഖരന്‍, കെ പി അനില്‍കുമാര്‍, ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറിമാരായ നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ് പി.എസ് രഘുറാം, ജെയ്‌സണ്‍ ജോസഫ്, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കുര്യന്‍ ജോയ്, ടോമി കല്ലാനി, കെ.പി.സി.സി അംഗങ്ങളായ തോമസ് കല്ലാടന്‍, ഫില്‍സണ്‍മാത്യു, രാജന്‍ പെരുമ്പക്കാട്, ഡി.സി.സി ഭാരവാഹികളായ പി.എ ഷെമീര്‍, ബിജു പുന്നന്താനം, റോണി.കെ.ബേബി, ഷിന്‍സ് പീറ്റര്‍, ജോമോന്‍ ഐക്കര, ടി.കെ സുരേഷ്‌കുമാര്‍, സുഷമ ശിവദാസ്, പ്രകാശ് പുളിക്കന്‍, ജോയ് സ്‌കറിയ, യൂജിന്‍ തോമസ്, ബോബന്‍ തോപ്പില്‍ ,ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു ജോസഫ്, ജോ പായിക്ക്, റോയ് കപ്പലുമാക്കല്‍, വി.എം ഇല്യാസ്, റോയ് മാത്യു, സതീഷ് ചൊള്ളാനി, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് ജോബി അഗസ്റ്റിന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോര്‍ജ് പയസ്, സെക്രട്ടറി കെ.എന്‍ നൈസാം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."