HOME
DETAILS
MAL
വയനാട് റെയില്‍വേ പദ്ധതി നടക്കില്ലെന്ന് ആര്. ബാലകൃഷ്ണ പിള്ള
backup
April 21 2018 | 06:04 AM
സുല്‍ത്താന്‍ ബത്തേരി: വയനാട് റെയില്‍വേ നടക്കാനേ പോകുന്നില്ലെന്ന് സംസ്ഥാന മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്. ബാലകൃഷ്ണപിള്ള. സുല്‍ത്താന്‍ ബത്തേരിയില്‍ കേരളകോണ്‍ഗ്രസ് ബി ജില്ലാകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകകായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ റെയില്ക്കാവശ്യമായ മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമായിരുന്നു. ഇപ്പോഴതിന്റെ പകുതി തുക മാത്രമേ കേന്ദ്രം വഹിക്കുകയുള്ളു. ബാക്കി അതത് സംസ്ഥാനങ്ങള്‍ വഹിക്കണം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് തുക കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളതന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബെഞ്ചമിന്‍ ഈശോ അധ്യക്ഷനായി. സംസ്ഥാന ജനറ.സെക്രട്ടറിമാരായ ഭഗീരഥന്, നജീം പാലക്കണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."