കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ: സ്വാതി മലിവാള്‍ നിരാഹാരം തുടരും
ന്യൂഡല്‍ഹി: കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുംവിധം പോക്സോ ആക്ട് ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി നിരാഹാര സമരം തുടരുമെന്ന് ഡല്‍ഹി വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മലിവാള്‍.
നിയമഭേദഗതി പ്രഖ്യാപിക്കുന്നതു വരെ സമരം തുടരുമെന്നാണ് സ്വാതിയുടെ നിലപാട്. ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് ഇന്ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെയാണ് സ്വാതിയുടെ പ്രഖ്യാപനം.
12 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനെ സ്വാഗതം ചെയ്ത സ്വാതി, അവസാനത്തെ പെണ്‍കുട്ടിക്കും നീതി ലഭിക്കുന്നതുവരെ, ഉറപ്പായ തീരുമാനമുണ്ടാവുന്നതു വരെ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരുമറിയാതെ പ്രധാനമന്ത്രിക്ക് പെട്ട് ഉത്തരവുകള്‍ ഇറക്കാനാവുന്നുണ്ടെങ്കില് എന്തുകൊണ്ട് ഇക്കാര്യത്തിലും ആയിക്കൂടെന്ന് സ്വാതി ചോദിക്കുന്നു.
കത്വയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സ്വാതി നിരാഹാര സമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."