HOME
DETAILS

അരുതായ്മകള്‍ക്ക് അരുത് ഇനി ആരു പറയും?

  
backup
April 21 2018 | 18:04 PM

aruthayamakku

കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പിന് കുറച്ച് വിദ്യാര്‍ഥികള്‍ ഒരുക്കിയത് ആദരാഞ്ജലി ബോര്‍ഡായിരുന്നു. പദവിയിലിരിക്കെ കാംപസില്‍ സ്വീകരിച്ച അച്ചടക്ക നടപടിയായിരുന്നു ഇത്തരത്തില്‍ ഒരു പ്രതികരണത്തിന് വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചത്. കാംപസിലെ നിയന്ത്രണങ്ങളുടെ പേരില്‍ യാത്രയയപ്പ് സമയത്ത് അധ്യാപകന് ഖബര്‍ ഒരുക്കിയത്, മുമ്പ് മറ്റൊരു സ്ഥാപനത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.


പ്ലസ് വണ്‍ ക്ലാസിലെ വിദ്യാര്‍ഥികളുടെ അടിപിടിതീര്‍ത്ത് മാതൃകാ ശിക്ഷ നല്‍കിയതിന്റെ പേരില്‍ രണ്ടുദിവസത്തെ പൊലിസ് സ്റ്റേഷന്‍വാസവും ഫൈനും സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുതിര്‍ന്നവര്‍ മാത്രം പങ്കെടുത്ത മത-കുടുംബ സദസ്സില്‍ നടത്തിയ പരാമര്‍ശത്തെ ഒരു മാസത്തിന് ശേഷം പ്രതികാരമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നതും സ്ഥാപനത്തില്‍ അധ്യയന വര്‍ഷാന്ത്യത്തില്‍ കൊണ്ടുവന്ന നിയന്ത്രണത്തിന്റെ പേരിലായിരുന്നു.


പത്തിലും പന്ത്രണ്ടിലും യാത്രയയപ്പ് ചടങ്ങുകള്‍ക്ക് പൊലിസ് സംരക്ഷണം തേടേണ്ടിവന്നതും കുട്ടികളെ കൂട്ടിക്കൊണ്ടുപോവാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും വരണമെന്ന നിര്‍ദേശം നല്‍കേണ്ടി വന്നതും പുതിയ വാര്‍ത്തയാണ്.


കേരളത്തിലെ കാംപസുകളില്‍ നിന്ന് ഈയിടെ കേട്ട സംഭവങ്ങളാണ് മേലുദ്ധരണികള്‍. അരുതായ്മകള്‍ക്ക് അരുത് പറഞ്ഞതിന്റെ പേരില്‍ അധ്യാപകര്‍ക്ക് ഏല്‍ക്കേണ്ടി വന്ന ദുരവസ്ഥകളാണ് കൂടെ ചേര്‍ക്കപ്പെട്ടത്. അരുതായ്മകള്‍ക്ക് അരുത് ആരു പറയുമെന്ന ചോദ്യം ഗൗരവപ്പെട്ട് തന്നെ ഉയര്‍ന്നുവരണം. മനുഷ്യനെ മനുഷ്യനാക്കാനുള്ള പ്രക്രിയയാണ് വിദ്യാഭ്യാസം.
ഈ പ്രക്രിയയിലെ മൂലഘടകം അധ്യാപകന്‍ തന്നെയാണ്. കേവലം പാഠപുസ്തകങ്ങളിലെ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിലപ്പുറം തന്റെ ജീവിതവും വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ നല്‍കുന്ന പാഠമാണ്.


കുട്ടികളില്‍ കാണുന്ന അരുതായ്മകള്‍ തിരുത്താനുള്ള ഇടവും തിരുത്തിക്കാനുള്ള മാര്‍ഗവും അധ്യാപകര്‍ തന്നെയായിരുന്നു. വീടിനകത്ത് കുട്ടികള്‍ നിയന്ത്രണ വിധേയരല്ലാതിരിക്കുമ്പോള്‍ നിന്റെ ഗുരുനാഥനോട് പറയുമെന്ന വാക്കുകള്‍ മാത്രം മതിയായിരുന്നു കുട്ടികളുടെ അരുതായ്മകളെ നിയന്ത്രിക്കാന്‍. എന്നാല്‍, ഇന്ന് അധ്യാപകന്‍ നിസ്സഹായനായിരിക്കുന്നു. തിരുത്തിക്കാനും നിയന്ത്രിക്കാനും കഴിയാതെ സിലബസ് തീര്‍ക്കുന്ന കൂലിക്കാരന്‍ മാത്രം.


ഈ മാറ്റം പെട്ടെന്നുണ്ടായതല്ല. കേരളത്തിന്റെ ഭദ്രമായ കുടുംബ ജീവിതവും പാരമ്പര്യവും തകര്‍ന്ന് കാണണമെന്നാഗ്രഹിക്കുന്നവരുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ്. ദൈവികമായി ലഭിച്ച സ്ത്രീ-പുരുഷ വ്യത്യാസം മനുഷ്യരാല്‍ മാറ്റാന്‍ സാധ്യമല്ല. ലിംഗ സമത്വത്തിനായുള്ള മുറവിളിയില്‍ നിന്നാണ് ഇത്രമേല്‍ അരാജകത്വത്തിലേക്ക് എത്തിച്ചേര്‍ന്നത്. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേരുകള്‍ വേര്‍തിരിച്ചെഴുതുന്നത് വിവേചനമാണെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. അക്ഷരമാല ക്രമത്തിലെഴുതി അത് പരിഹരിച്ചു. തുടര്‍ന്ന് വ്യത്യസ്ത ഇരിപ്പിടങ്ങള്‍ പാടില്ലെന്നായി. ഇടകലര്‍ത്തി ഇരുത്താനായിരുന്നു വെമ്പല്‍. അതിന് തയ്യാറാവാതിരുന്ന ചില മാനേജ്‌മെന്റ് സ്ഥാപനങ്ങളെ മദ്‌റസകളെന്ന് മുദ്രകുത്തി. അതിനിടയില്‍ ഉയര്‍ന്നുവന്ന അരാജകത്വങ്ങളെ സാമൂഹ്യ പരിഷ്‌കരണങ്ങളായി കണ്ടെത്തി.


അടുത്തശ്രമം ചുംബന സമരത്തെ ന്യായീകരിക്കാനായിരുന്നു. തുടര്‍ന്ന് വിവാഹ പൂര്‍വ ലൈംഗികതയെ ലാഘവത്തോടെ ന്യായീകരിച്ചു. പ്രധാന നഗരത്തിലെ പ്രൊഫഷനല്‍ കോളജുകളില്‍ നടത്തിയ സര്‍വേകളില്‍ എണ്‍പത് ശതമാനം പേരും വിവാഹപൂര്‍വ ലൈംഗികതയെ അംഗീകരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ചുംബന സമരനായകര്‍ക്ക് പിന്നില്‍ നടന്ന ഓ ണ്‍ലൈന്‍ പെണ്‍വാണിഭം പുറത്തുവന്നത് യാദൃശ്ചികം മാത്രം.


പക്ഷേ, അപ്പോഴേക്കും സ്ത്രീ പുരുഷ സമത്വവാദം കാംപസിന്റെ അകത്തേക്ക് കേറിക്കഴിഞ്ഞിരുന്നു. കുത്തഴിഞ്ഞ ലൈംഗിക അരാചകത്വത്തിന് അവസരമുണ്ടാക്കി എയ്ഡ്‌സ് ബോധവല്‍ക്കരണത്തിനായി ഫ്‌ളാഷ് മോബ് ഉണ്ടാക്കിയതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല.


ഈ സമത്വവാദത്തിന്റെ ദുരനുഭവങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ലൈംഗിക പീഡനങ്ങളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനവുകള്‍ വന്നു. 2017ല്‍ 3068 പീഡനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1101 ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 459 പോസ്‌കോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 301 കേസുകള്‍ മാത്രമായിരുന്നു. മദ്യ മയക്കുമരുന്നിന്റെ ഉപഭോക്താക്കളില്‍ വിദ്യാര്‍ഥികളുടെ പങ്ക് ചെറുതല്ല.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മാത്രം പതിമൂന്ന് കോടിയോളം രൂപയുടെ കഞ്ചാവ് വേട്ട വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
വിദ്യാര്‍ഥികളില്‍ കാണുന്ന അരുതായ്മകള്‍ക്ക് അരുത് പറയാനാവാതെ അധ്യാപകര്‍ നിസ്സഹായരാവുന്നു. ഓണാഘോഷത്തിനായി ജെ.സി. ബിയും ട്രാക്ടറും ലോറിയും കാംപസില്‍ കേറിയപ്പോള്‍ ഒരു ജീവന്‍ പൊലിഞ്ഞത് ആ നിസ്സഹായവസ്ഥയുടെ ഫലമാണ്.


അധ്യാപകരുടെ ഈ നിസ്സഹായവസ്ഥക്ക് കാരണമായത് നന്മ ലക്ഷ്യമാക്കി കൊണ്ടുവരുന്ന നിയമങ്ങള്‍ തന്നെയാണ്. ഒറ്റപ്പെട്ട് നടക്കുന്ന സംഭവത്തിന്റെ പേരില്‍ പൊതുവില്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ചെറുതല്ല. ബാലാവകാശ നിയമവും പോസ്‌കോയും ചൈല്‍ഡ്‌ലൈനും മനുഷ്യാവകാശ കമ്മീഷനും ശിശുസൗഹൃദ കാംപസുമൊക്കെ വിപരീത ഫലങ്ങള്‍ ചെയ്യുന്നത് കാണാതിരുന്നുകൂടാ.


സ്‌കൂള്‍ കുട്ടികളില്‍നിന്ന് പണപ്പിരിവ് പാടില്ലെന്ന കമ്മീഷന്‍ ഉത്തരവ് പത്രവാര്‍ത്തയായ അന്ന് തന്നെ സ്റ്റാമ്പും മേളകള്‍ക്കുള്ള കൂപ്പണുമായി അധ്യാപകര്‍ കുട്ടികള്‍ക്ക് മുന്നിലെത്താന്‍ നിര്‍ബന്ധിതനാവുന്നു.


പത്ര കട്ടിങ് ഉയര്‍ത്തിപ്പിടിച്ച് അധ്യാപകനെ വിദ്യാര്‍ഥികള്‍ പരിഹാസ്യനാക്കുന്നു. ശകാരവും താക്കീതാവുന്ന നോട്ടവുമെല്ലാം പീഡന റിപ്പോര്‍ട്ടിലാവുമ്പോള്‍ കാംപസിനകത്തെ അരുതായ്മകള്‍ക്ക് മുന്നില്‍ അധ്യാപകന്‍ കണ്ണടക്കുന്നു. അതിന്റെ ഫലം തന്നെയാണ് വര്‍ധിച്ച് വരുന്ന പീഡനങ്ങളും സാമൂഹ്യ അധപ്പതനവും.


കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ചെറുക്കുന്നതിനുള്ള പോസ്‌കോ നിയമം വരെ അധ്യാപകരുടെ മേല്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നത് ഗൗരവപ്പെട്ടത് തന്നെ. ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രത മറന്ന ചില അധ്യാപക വേഷധാരികളെ വിസ്മരിക്കുന്നില്ല. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുക തന്നെവേണം. പക്ഷേ വിരോധങ്ങള്‍ തീര്‍ക്കാനുള്ള വഴിയായി ഇത്തരം നിയമങ്ങളെ ഉപയോഗപ്പെടുത്തുന്നത് അധ്യാപകര്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ കാരണമാവുന്നുണ്ട്.


സാമൂഹ്യ പ്രതിബന്ധത വളര്‍ത്തുന്നതിനായി അധ്യാപകര്‍ നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ജാതി തിരിച്ച് കാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നത് ശരിയല്ല. ബാത്ത് റൂം ക്ലീനിങിനായി താഴ് ജാതിയില്‍പെട്ട കുട്ടികളെ ഉപയോഗിച്ച് എന്ന് തിരഞ്ഞ് കണ്ടെത്തുമ്പോഴാണ് അധ്യാപകന്‍ പൊതുകാര്യങ്ങളില്‍ നിന്ന് പിന്മാറുന്നത്. ഈ പിന്മാറ്റം കുട്ടികളില്‍ ഉണ്ടാക്കുന്ന ദുരന്തഫലം ചെറുതല്ല.
അധ്യാപകരുടെ കൈകള്‍ക്ക് കൂച്ചു വിലങ്ങിടാതിരിക്കലാണ് പോംവഴി. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ നിസ്സാരവല്‍ക്കരണം ഉപേക്ഷിക്കുകയും വേണം. ഓള്‍ പ്രമോഷന്‍ ഉണ്ടാക്കിയ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച ചെറുതല്ല.വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ നേട്ടത്തിനായി വാര്‍ഷിക പരീക്ഷയുടെ അവസാന ദിനത്തില്‍ തൊട്ടടുത്ത ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തതുവഴി ഫലപ്രഖ്യാപനം എന്ന മറയും ഇല്ലാതെയായി.


പവിത്രമായ വിദ്യാഭ്യാസ രീതിയിലേക്ക് തന്നെ തിരിച്ചു വരണം. അരുതായ്മകള്‍ക്ക് അരുത് പറയാനുള്ള അധികാരം അധ്യാപകര്‍ക്ക് തിരികെ നല്‍കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago