ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണം വില്‍ക്കാന്‍ ശ്രമം: പ്രതി പിടിയില്‍
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ തലശ്ശേരി ഷോറൂമില്‍ ഇരുമ്പ്, കോപ്പര്‍ ബോളുകള്‍ അടങ്ങിയ വ്യാജസ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ച ആള്‍ പിടിയില്‍.
സദന്‍വില്ലയില്‍ രാജന്‍ എന്ന ഡല്‍ഹി സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. ഇരുമ്പ്, കോപ്പര്‍ ബോളുകളടങ്ങിയ കമ്മല്‍ തലശ്ശേരി ഷോറൂമില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാരറ്റ് അനലൈസര്‍ പരിശോധനയിലാണ് സ്വര്‍ണം വ്യാജമാണെന്ന് തെളിഞ്ഞത്.
സംശയം തോന്നാത്ത വിധത്തില്‍ ഇത്തരത്തില്‍ ആഭരണങ്ങള്‍ നിര്‍മിച്ച് ജ്വല്ലറികളില്‍ നിന്നും മാറ്റി വാങ്ങുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് സംശയം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇത്തരം സംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ തിരൂര്‍ ഷോറൂമിലും മുന്‍പ് ഇതേ ശ്രമം നടത്തിയ പ്രതിയുടെ ഫോട്ടോ മറ്റ് സ്ഥാപനങ്ങളിലേക്ക് അയച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."