സഹപ്രവര്ത്തകന് വേണ്ടി സാന്ത്വനയാത്ര
പാനൂര്‍: കാന്‍സര്‍ രോഗം ബാധിച്ച സഹപ്രവര്ത്തകന് കാരുണ്യമേകാന്‍ പാനൂരില്‍ ബസ് ജീവനക്കാര്‍ ഒരുക്കിയ സാന്ത്വന യാത്രയില്‍ ലഭിച്ചത് എട്ടര ലക്ഷത്തോളം രൂപ. പാനൂര്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസമാണ് കാന്‍സര്‍ രോഗബാധിതനായ സഹപ്രവര്ത്തകന് വേണ്ടി അന്‍പതോളം ബസുകള്‍ സര്‍വിസ് നടത്തിയത്. പാനൂര്‍-തലശ്ശേരി-കൂത്ത്പറമ്പ് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സണ്റോസ് ബസിന്റെ ഡ്രൈവര്‍ പൊന്ന്യം സ്വദേശിയുമായ ബാബുവിന് വേണ്ടിയാണ് വെള്ളിയാഴ്ച അന്‍പതോളം ബസുകള്‍ സര്‍വിസ് നടത്തിയത്.
ബാബുവിന്റെ അവസ്ഥയറിഞ്ഞ സഹപ്രവര്‍ത്തകര്‍ ചികിത്സാ സഹായത്തിനും രണ്ടു മക്കളുള്ള ബാബുവിന്റെ കുടുംബത്തെ സഹായിക്കാനുമായി രംഗത്തിറങ്ങുകയായിരുന്നു. മുന്‍പും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാനൂരില്‍ ചില ബസുകള്‍ സേവനം നടത്തിയിരുന്നെങ്കിലും ഇത്രയധികം ബസുകള്‍ ഒന്നിച്ച് സാന്ത്വന യാത്ര നടത്തുന്നത് ആദ്യമായിട്ടാണ്. 8,41,836 രൂപയാണ് സാന്ത്വന യാത്രയിലൂടെ സമാഹരിച്ചത്. യാത്രക്ക് നേതൃത്വം നല്കിയ 147 തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം പൂര്‍ണമായും ഈ സാന്ത്വനനിധിയിലേക്ക് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."