മാലിന്യം തള്ളല്‍ പതിവ്: പായഞ്ചേരിക്കാര്‍ക്കിത് ദുരിത കാലം
ഇരിട്ടി: പയഞ്ചേരി വയലില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. കക്കൂസ് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളുമടക്കമുള്ളവയാണ് ജനവാസകേന്ദ്രത്തിനടുത്തുള്ള പായഞ്ചേരി വയലിലേക്ക് തള്ളുന്നത്. പയഞ്ചേരി മുക്ക് മുതല്‍ ഇരിട്ടി ടൗണ്‍വരെയുള്ള സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മലിനജലമാണ് വയലിലേക്ക് ഒഴുക്കിവിടുന്നത്.
മാലിന്യം തള്ളല്‍ പതിവാക്കിയതോടെ ജലസംഭരണിക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഴശ്ശി ഇറിഗേഷന്‍ വകുപ്പിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത വയല്‍ കാടുകയറിയ നിലയിലാണ്. ഇരിട്ടി നഗരസഭ ശുചിത്വ മിഷനുമായി സഹകരിച്ച് മാലിന്യ നിര്‍മാര്‍ജനത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുമ്പോഴും പയഞ്ചേരി വയലിലേക്കും ആയിരങ്ങളുടെ കുടിവെള്ള സ്രോതസായ ഇരിട്ടി പുഴയിലേക്കും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ഒഴുക്കി വിടുന്നത് തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ അധികൃതര്‍ക്കെതിരേ ജനരോഷം ശക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."