മതസൗഹാര്‍ദം തകര്‍ക്കുന്ന മുദ്രാവാക്യം: ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
കാഞ്ഞങ്ങാട് : മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയതിനു ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത് . കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ പ്രകടനവും മുദ്രാവാക്യവും ഉണ്ടായത്.
ഹിന്ദു ഐക്യവേദി നേതാക്കളായ വേലായുധന്, മധു, ശ്രീജിത്ത്, ബല്‍രാജ് , സത്യന്, പ്രദീപന് കൃഷ്ണന് തുടങ്ങി കണ്ടാലറിയാവുന്ന അന്‍പതു പേര്‍ക്കെതിരേയാണ് കേസ്. ഹൊസ്ദുര്‍ഗ് എസ്.ഐ സന്തോഷ് കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.
കല്ലുരാവിയില്‍ ഒരു ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രകടനം നടന്നത്. തുടര്‍ന്ന് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും മാര്‍ഗ തടസം സൃഷ്ടിച്ചതിനും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പ്രകടനത്തില്‍ മുഴക്കിയ മുദ്രാവാക്യത്തിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ജില്ലാ പൊലിസ് മേധാവി പ്രശ്നത്തില്‍ ഇടപെട്ടത്. എസ്.പിയുടെ നിര്‍ദേശപ്രകാരം മത സ്പര്‍ദ്ധ വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതിന്ന് 153 (എ) ചേര്‍ത്ത് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."