കാര്‍ഷിക സേവന നിയമം നടപ്പിലാക്കണം: ചെര്‍ക്കളം
കാസര്‍ക്കോട്: മണ്ണിനെ സംരക്ഷിക്കാനും പ്രകൃതി കാത്തുസൂക്ഷിക്കാനും നിര്ബന്ധകാര്ഷികസേവന നിയമം അനിവാര്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല. വനം ഭൂമികള്‍ കൈയ്യേറി നശിപ്പിക്കപ്പെടുകയും കൃഷിയിടങ്ങള്‍ തരിശിടങ്ങളായി മാറ്റപ്പെടുകയും ചെയ്യുന്നത് വലിയ ദുരിതമാണ് പരിസ്ഥിതിക്ക് വരുത്തിവെക്കുന്നത്. പഴയകാല കാര്‍ഷികയുഗത്തിലേക്ക് ആധുനിക സാങ്കേതിക വിദ്യ കൂടി സന്നിവേശിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ ഇന്ത്യ തിളങ്ങും.അതിനു വേണ്ടിയുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കി വരികയാണ് മുസ്ലിം ലീഗ്. മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രത്യേക താത്പര്യം പ്രകൃതി പരിപാലനത്തില്‍ മുസ്ലിം ലീഗിന് പ്രചോദനമായുണ്ട്. നന്മയുടെ പൂമരങ്ങള്‍ വരും തലമുറക്ക് കാത്തുസൂക്ഷിക്കുന്ന കാവലാളാകുവാന്‍ നാം പരിശ്രമിക്കണമെന്നും ചെര്‍ക്കളം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."