HOME
DETAILS
MAL
അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രി ചേരമാന്‍ ജുമാമസ്ജിദ് സന്ദര്‍ശിച്ചു
backup
April 22 2018 | 08:04 AM
കൊടുങ്ങല്ലൂര്‍: അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രി ചൗന മെയ്ന്‍ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. ചേരമാന്‍ ജുമാ മസ്ജിദിന്റെ ചരിത്രം തന്നെ അതിശയിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. പള്ളിയും പരിസര പ്രദേശവും ചുറ്റി നടന്നു സന്ദര്‍ശിച്ച ചൗന ചേരമാന്‍ പള്ളി മതസൗഹാര്‍ദ്ദത്തിന്റെ തികഞ്ഞ മാതൃകയാണ്. അരുണാചല്‍ മുഖ്യമന്ത്രിയോടൊപ്പം ഒരിക്കല്‍ കൂടി ചേരമാന്‍ പള്ളിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളവും അരുണാചലും തമ്മിലുള്ള ബന്ധത്തിന്റെ പാലമാകും തന്റെ സന്ദര്‍ശനമെന്നു ചൗന മെയ്ന്‍ പ്രത്യാശ പ്രകടിപ്പിച്ചു . മഹല്ല് അഡ്മിനിസ്ട്രേറ്റര്‍ ഇ.ബി ഫൈസല്‍, ട്രഷറര്‍ എ.കെ.കെ നയന , കമ്മറ്റി അംഗം കെ.എ അബ്ദുല്‍ കരിം , മഹല്ല് റിട്ടേണിങ്ങ് ഓഫിസര്‍ സി.വൈ സലിം ചേര്‍ന്നു ഉപമുഖ്യമന്ത്രിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."