HOME
DETAILS

കസ്റ്റഡി മരണം: സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പൊലിസുകാരെയും ചോദ്യം ചെയ്യും

  
backup
April 23 2018 | 01:04 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2



കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ബന്ധമുള്ള മുഴുവന്‍ പൊലിസുകാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ശ്രീജിത്തിന്റെ അറസ്റ്റ് സംബന്ധിച്ചും വരാപ്പുഴ പൊലിസ് സ്റ്റേഷനില്‍ എത്തിച്ചതു മുതലുള്ള കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് മുഴുവന്‍ പേരെയും ചോദ്യം ചെയ്യുന്നത്. ഇന്നലെ വരാപ്പുഴ സ്റ്റേഷനിലെ എ.എസ്.ഐ ജയാനന്ദനെയും വടക്കേക്കര എസ്.ഐ എം.കെ മുരളിയെയും ആലുവ പൊലിസ് ക്ലബിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം എസ്.ഐ ദീപക് അവധിയായതിനാല്‍ എ.എസ്.ഐ ജയാനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. ആര്‍.ടി.എഫ് അംഗങ്ങള്‍ ശ്രീജിത്തിനെ സ്റ്റേഷനിലെത്തിക്കുമ്പോള്‍ ശ്രീജിത്ത് അവശനായിരുന്നോ, ശ്രീജിത്തിന് സ്റ്റേഷനില്‍വച്ച് മര്‍ദനമേറ്റിരുന്നോ, ആരൊക്കെയാണ് മര്‍ദിച്ചത്, എസ്.ഐ ദീപക് എത്തിയ ശേഷം സംഭവിച്ചതെന്താണ് തുടങ്ങിയ കാര്യങ്ങള്‍ ജയാനന്ദനില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു.
ശ്രീജിത്ത് ഉള്‍പ്പെടെ പത്ത് പ്രതികളെ ആറിന് രാത്രി 10.30ന് കസ്റ്റഡിയിലെടുത്തിട്ടും പിറ്റേന്ന് രാവിലെയാണ് ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ അസാധാരണ നടപടിയെ കുറിച്ചും ജയാനന്ദനോട് വിശദമായി ചോദിച്ചറിഞ്ഞതായാണ് സൂചന. ആര്‍.ടി.എഫ് അംഗങ്ങളെ കൂടാതെ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ജി.എസ് ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ എസ്.ഐയെ മാത്രമാണ് ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
സംഭവത്തില്‍ ബാക്കിയുള്ളവരുടെ പങ്കാണ് ഇപ്പോള്‍ അന്വേഷിച്ചുവരുന്നത്. ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂടുതല്‍ വിവരങ്ങളില്‍നിന്ന് സംഭവത്തിലുള്‍പ്പെട്ട ബാക്കിയുള്ളവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. അതേസമയം, പ്രതികളുടെ തിരിച്ചറിയല്‍ പരേഡിനുള്ള അനുമതി ഇന്ന് കോടതിയില്‍നിന്നു ലഭിക്കും. ആര്‍.ടി.എഫ് അംഗങ്ങളുടെ തിരിച്ചറിയല്‍ പരേഡ് കാക്കനാട് ജില്ലാ ജയിലില്‍ തന്നെ നടക്കും. ശ്രീജിത്തിന്റെ ഭാര്യ, മാതാവ്, മറ്റു ബന്ധുക്കള്‍ എന്നിവരെയും സമീപവാസികളെയും കോടതിയിലെത്തിച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടത്തുക. എസ്.ഐ ദീപക്കിന് തിരിച്ചറിയല്‍ പരേഡ് ഉണ്ടാകില്ലെന്നാണ് സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago