HOME
DETAILS

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

  
October 17, 2024 | 4:12 AM

Palakkad by-election UDF to continue dominance

പാലക്കാട്: മണ്ഡല രൂപീകരണത്തിന്  ശേഷം 1957ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പ് മുതൽ 31 വർഷവും കൂടെനിർത്തിയ പാലക്കാട് മണ്ഡലത്തിലെ ആധിപത്യം തുടരാൻ കച്ചമുറുക്കി യു.ഡി.എഫ്. 22 വർഷം ഇടതിനൊപ്പവും 14 കൊല്ലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ സി.എം സുന്ദരത്തിനൊപ്പവും നിലയുറപ്പിച്ചിരുന്നു പാലക്കാട് മണ്ഡലം. 

1957 മുതൽ 1965 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആർ. രാഘവമേനോൻ എട്ട് കൊല്ലം തുടർച്ചയായി കൈവശംവച്ച മണ്ഡലം 1965ൽ സി.പി.എമ്മിലെ എം.വി വാസു വിജയിച്ചാണ് ആദ്യമായി ഇടത് അനുകൂലമാക്കിയത്. പിന്നീട് ആർ. കൃഷ്ണനിലൂടെ 1977വരെ നിലനിർത്തിയ മണ്ഡലം പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്വതന്ത്രനായി സി.എം സുന്ദരം സി.പി.എമ്മിൽനിന്ന് മണ്ഡലം പിടിച്ചെടുത്തതോടെ നീണ്ട 14 വർഷം കോൺഗ്രസിനോ സി.പി.എമ്മിനോ പാലക്കാട് പിടിക്കാൻ പറ്റിയിരുന്നില്ല. 

1990ൽ സി.എം സുന്ദരം കോൺഗ്രസിൽ ചേരുകയും 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് സി.പി.എമ്മിലെ എം.എസ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തുകയും ചെയ്ത് മണ്ഡലം കോൺഗ്രസിന് അനുകൂലമാക്കുകയായിരുന്നു. പിന്നീട് സി.പി.എമ്മും കോൺഗ്രസും മാറിമാറി വിജയിച്ച മണ്ഡലം 2011ൽ  സിറ്റിങ് എം.എൽ.എ ആയിരുന്ന കെ. ദിവാകരനെ പരാജയപ്പെടുത്തി ഷാഫി പറമ്പിൽ വിജയിച്ചതിന് ശേഷം തുടർച്ചയായ 13 കൊല്ലം യു.ഡി.എഫിന്റെ ആധിപത്യത്തിലായി. 

2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സാഥാനാർഥി ഇ. ശ്രീധരനെയടക്കം പരാജയപ്പെടുത്തി നിലനിർത്തിയ പാലക്കാട്ടെ ആധിപത്യം തുടരാൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺഗ്രസ് ഗോദയിലിറക്കിയിരിക്കുന്നത്. ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാനെത്തി പരിചയമുള്ളതിനാൽ പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളടങ്ങുന്ന  മണ്ഡലമാകെ ആഴത്തിലുള്ള ബന്ധം രാഹുലിനുണ്ട്. 

കെ.എസ്.യു സെക്രട്ടറിയായിരിക്കെ രാഹുലിന് സംഘടനാപരമായ ചുമതലയുണ്ടായിരുന്ന സ്ഥലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ സംഘടനാപരമായ ഉത്തരവാദിത്തം ഉണ്ടായിരുന്നതിനാൽ പാലക്കാട്ടെ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തകരെ പരിചയപ്പെടാനും ഇടപഴകാനും  സാധിച്ചത് രാഹുലിന് ഗുണംചെയ്യും. രാഷ്ട്രീയ കാലാവസ്ഥയും യു‍.ഡി.എഫിന് അനുകൂലമായതിനാൽ പാലക്കാട്ടെ യു.ഡി.എഫ് ആധിപത്യം നിലനിർത്താൻ രാഹുലിനാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  3 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago