HOME
DETAILS

ഗസ്സയിൽ കനത്ത ആക്രമണം; 65 മരണം

  
October 17, 2024 | 4:42 AM

Heavy attack on Gaza 65 death

ഗസ്സ: ഫലസ്തീനില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. രണ്ടുദിവസത്തിനിടെ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 65 പേര്‍ കൊല്ലപ്പെട്ടു. 140 പേര്‍ക്ക് പരുക്കേറ്റു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇസ്‌റാഈല്‍ ഏറ്റവുമധികം മിസൈല്‍ വര്‍ഷിച്ചത് ജബലിയ അഭയാര്‍ഥി ക്യാംപുകള്‍ ലക്ഷ്യംവച്ചാണ്. ഇവിടെനിന്ന് 350 ഓളം മൃതദേഹങ്ങളാണ് 12 ദിവസത്തിനിടെ ആശുപത്രിയിലെത്തിയത്. ഇന്നലെയും ഇവിടെ പലതവണ മിസൈലുകള്‍ വര്‍ഷിച്ചു.

ഗസ്സ സിറ്റിയില്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അസ്സുവൈദ പ്രദേശത്ത് രണ്ടുപേരും കൊല്ലപ്പെട്ടു. ഇതോടെ ഒരുവര്‍ഷം പിന്നിട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42,409 ആയി. 99,153 പേര്‍ക്ക് പരുക്കേറ്റു. ഗസ്സയില്‍ പോളിയോ ദൗത്യവും പുരോഗമിക്കുകയാണ്.

തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജോർദാന്‍ അറിയിച്ചു. ജോര്‍ദാന്‍ വ്യോമമേഖലവഴി ഇസ്‌റാഈല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജോർദാന്‍ വിദേശകാര്യമന്ത്രി ഐമന്‍ സഫാദിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗാച്ചിയുമായി ഐമന്‍ സഫാദി കൂടിക്കാഴ്ച നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  11 days ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  11 days ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  11 days ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  11 days ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  11 days ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  11 days ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  11 days ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  11 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  11 days ago
No Image

ഡി.എം.കെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും വിജയ്

National
  •  11 days ago