രവിയുടെ വനവത്കരണ യജ്ഞത്തില്‍ കുരുന്നുകളും കണ്ണി ചേര്‍ന്നു
ചെറുവത്തൂര്‍ : പാതയോരത്ത് മരങ്ങള്‍ നട്ട് വളര്‍ത്തുക എന്നത് ജീവിത ദൗത്യമാക്കി മാറ്റിയ പിലിക്കോട് എക്കച്ചിയിലെ പടോളി രവി ഇത്തവണ വൃക്ഷത്തൈകള്‍ നട്ടത് കുരുന്നുകരങ്ങളിലൂടെ.
വരും തലമുറയിലും പരിസ്ഥിതിയോടുള്ള സ്നേഹം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വീടിനു സമീപത്തുള്ള കുട്ടികളെ കൂടി രവി തന്റെ വനവത്കരണ യജ്ഞത്തില്‍ പങ്കാളികളാക്കിയത്. ദേശീയ പാതയോരത്ത് പടുവളത്തില്‍ രവി നട്ടുവളര്‍ത്തിയ നിരവധി മരങ്ങള്‍ പച്ചപ്പ് നിറച്ചു നില്‍ക്കുന്നുണ്ട്.
നമ്മുടെ ജീവന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിനാധാരമായ സസ്യസമ്പത്ത് കാത്ത് സൂക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണെന്ന് തിരിച്ചറിഞ്ഞാണ് ഈ പരിസ്ഥിതി സ്നേഹി മരങ്ങള്‍ നട്ട് തുടങ്ങിയത്. ചെറുപ്പം മുതല്‍ തന്നെ പ്രകൃതിയെ സ്നേഹിച്ചു തുടങ്ങിയ ഇദ്ദേഹം 12 വര്‍ഷം മുന്‍പാണ് തന്റെ 'വഴിയോര തണല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.
ബദാം,മാവ്,പേര ,വേപ്പ് എന്നിവയെല്ലാം മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായി പടുവളത്തില്‍ ഹരിതകാന്തി നിറച്ചുനില്‍ക്കുന്നു. ഈ മരങ്ങളിലെല്ലാം രവി സംരക്ഷണ സന്ദേശം തൂക്കിയിട്ടിട്ടുണ്ട്.
കോണ്‍ക്രീറ്റ് തൊഴിലാളിയായ രവി ഇപ്പോള്‍ നാടാകെ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന യജ്ഞത്തിലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."