ബലാല്‍സംഗം ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്്‌വാര്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്‌വ , ഉത്തര്‍ പ്രദേശിലെ ഉന്നാവോ ബലാല്‍സംഗ കേസുകളില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ ഇത്തരം സംഭവങ്ങളെ ന്യായീകരിച്ചും നിസാരവത്ക്കരിച്ചും കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്‌വാര്‍. ഒന്നോ രണ്ടോ ബലാല്‍സംഗ കേസുകള്‍ ഇന്ത്യ പോലൊരു വലിയൊരു രാജ്യത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ബി.ജെ.പി നേതാവുമായ ഗാംഗ്‌വാറിന്റെ അഭിപ്രായം. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാനാവില്ല.
എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാല്‍സംഗ കേസുകള്‍ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്ത് പ്രശ്‌നമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശം. ഉത്തര്‍ പ്രദേശിലെ ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് സന്തോഷ് ഗാംഗ്‌വാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."