HOME
DETAILS
MAL
കൗമാരക്കാരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുമെന്ന് ബ്രിട്ടീഷ് മന്ത്രി
backup
April 23 2018 | 03:04 AM
ലണ്ടന്‍: കൗമാരക്കാരുടെ കാര്യത്തില്‍ സമൂഹ മാധ്യമങ്ങള്‍ വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബ്രിട്ടീഷ് മന്ത്രി. ആരോഗ്യ വകുപ്പ് മന്ത്രി ജെറമി ഹണ്ട് ആണ് കുട്ടികളടക്കമുള്ളവര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ നടപടിയെടുക്കുമെന്ന് അറിയിച്ചത്.
''കുട്ടികളുടെ നന്മയുടെ കാര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ ശക്തമായ സ്വാധീനമുണ്ട്. ഇക്കാര്യത്തില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമ കമ്പനികള്‍ വേണ്ടത്ര പരിണഗന നല്‍കുന്നില്ല. ചെറിയ പ്രായത്തില്‍ തന്നെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിങ്ങളുടെ നിബന്ധനങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നത്. ''-മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."