നല്ല നാളെയ്ക്കായി എസ്.കെ.എസ്.എസ്.എഫ്
കുമ്പള: ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ വിപുലമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു ജില്ലയിലെ, ശാഖാ, ക്ലസ്റ്റര്‍, മേഖല തലങ്ങളിലായി 5,000 വൃക്ഷതൈ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ നടുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ് മദ് മൗലവി നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്‌ലിയാര്‍, ഖലീലൂല്‍ റഹ് മാന്‍ ഖാഷിഫി, സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ് പി സ്വലാഹുദ്ദീന്‍, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, റഫീഖ് ഹാജി കോട്ടക്കുന്ന്, സലാം ഫൈസി പേരാല്‍, ഖാസിം ഫൈസി, എന്‍ കെ അബ്ദുല്ല മൗലവി, അഷ്‌റഫ് റഹ് മാനി ചൗക്കി, അന്‍വര്‍ ഹുദവി കൊണ്ടോട്ടി, മൂസ നിസാമി നാട്ടക്കല്‍, ഇര്‍ഷാദ് ഹുദവി ബെദിര, അബ്ദുല്ല ഫൈസി പേരാല്‍, നൗഷാദ് എം ഐ മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, ഇസ്മാഈല്‍ പേരാല്‍ സംബന്ധിച്ചു.
തൃക്കരിപ്പൂര്‍: എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപൂരിലും പടന്നയിലും നാട്ടു മാവിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. തൃക്കരിപ്പൂര്‍ ജെംസ് ഇംഗ്ലീഷ് മീഡീയം സ്‌കൂളിലും പടന്നയിലും നടന്ന ചടങ്ങില്‍ എസ്.വൈ.എസ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.സി അബ്ദുള്‍ ഖാദിര്‍ ഹാജി മാവിന്‍ തൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന, ശരീഫ് ഹാജി, ഹാരിസ് ഹസനി, നാഫിഅ് അസ്അദി സംബന്ധിച്ചു.
ഉദുമ: ഉദുമ മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഉദുമ ടൗണില്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ദേളി ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് റഫീഖ് കളനാട് അധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി ജൗഹര്‍ വലിയവളപ്പ് സ്വാഗതം പറഞ്ഞു.റഊഫ് ഉദുമ, അശ്‌റഫ് മുക്കുന്നോത്ത്, അസീസ് കളനാട്, അസീസ് ചെമ്പിരിക്ക, ഹാരിസ് പടിഞ്ഞാര്‍, ജാസിര്‍ പടിഞ്ഞാര്‍, ഖുസൈമ തൊട്ടി, മുഹമ്മദ് ഔന്‍ തൊട്ടി സംബന്ധിച്ചു. മേഖല ട്രഷറര്‍ അബൂബക്കര്‍ മൗവ്വല്‍ നന്ദി പറഞ്ഞു. ചെമ്പരിക്ക ശാഖാ എം.എസ്.എഫിന്റെ പരിസ്ഥിതി ദിനം ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി സി.എച്ച് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കാട്ടിപ്പാറ, നാസര്‍ പി.എം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."