HOME
DETAILS
MAL
മുത്തൂറ്റ് ജീവനക്കാരുടെ സമരം പരിഹരിക്കണം: ഡി.വൈ.എഫ്.ഐ
backup
April 23 2018 | 20:04 PM
തിരുവനന്തപുരം: മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തുന്ന സമരം അടിയന്തരമായി പരിഹരിക്കാന്‍ മാനേജ്മെന്റ് തയാറാകണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. മുന്‍പ് വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയ ജീവനക്കാര്‍ക്കെതിരേ മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണ്.
സംസ്ഥാന അഡീഷനല്‍ ലേബര്‍ കമ്മിഷനുമായി നടത്തിയ ചര്‍ച്ചയിലും പരിഹാരം കാണാത്തതിനാലാണ് ഏപ്രില്‍ 23, 24 തിയതികളില്‍ ജീവനക്കാര്‍ പണിമുടക്കുന്നത്.
ജീവനക്കാരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ജീവനക്കാരോടുള്ള മാനേജ്മെന്റിന്റെ നിഷേധാത്മക സമീപനം ഉപേക്ഷിക്കണം. ജീവനക്കാരുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."