ജാതി പരാമര്‍ശം; സല്മാന് ഖാനെതിരായ കേസുകളില്‍ തുടര്‍ നടപടി വിലക്കി
ന്യൂഡല്‍ഹി: ജാതി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസുകളില്‍ ബോളിവുഡ് താരം സല്മാന് ഖാനെതിരായ തുടര്‍ നടപടികള്‍ താല്‍ക്കാലികമായി വിലക്കി സുപ്രിം കോടതി ഉത്തരവ്. വാല്മീകി സമാജിനെ നിന്ദിക്കുന്ന തരത്തില്‍ ജാതി പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സല്‍മാനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുകളുടെ വിചാരണ കോടതി മരവിപ്പിച്ചു.
ടൈഗര്‍ സിന്ദാ ഹേ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റിലായിറ്റി ഡാന്‍സ് ഷോക്കിടെയാണ് സല്മാന് ഭാങ്കി പരാമര്‍ശം നടത്തിയത്.
നൃത്തത്തിലുള്ള തന്റെ കഴിവിനെക്കുറിച്ച് പറയുന്നതിനിടെ ഭാങ്കി എന്ന വാക്ക് ഉപയോഗിച്ചതാണ് പ്രശ്നമായത്. ഭാങ്കി എന്ന പദം ലോകത്തിലെ വാല്മീകി സമുദായത്തെ അപമാനിക്കുന്നതാണെന്നാണ് പരാതി.
സഫായ് കര്‍മചാരി കമ്മിഷന് മുന്‍ ചെയര്മാന് ഹര്‍ണം സിങ് ഇതിനെതിരേ പരാതി നല്‍ികിയിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."