HOME
DETAILS
MAL
വിഴിഞ്ഞം: ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികള്‍ ഹാജരാകണമെന്ന് അന്വേഷണ കമ്മിഷന്
backup
April 23 2018 | 21:04 PM
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ ടെന്‍ഡറില്‍ പങ്കെടുത്ത അദാനി ഗ്രൂപ്പ് ഒഴികെയുള്ള നാലു കമ്പനികളും അന്വേഷണ കമ്മിഷന് മുന്പകെ 10 ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍. നാല് കമ്പനികള്‍ക്കും നോട്ടിസ് അയക്കാന്‍ കമ്മിഷന് ഉത്തരവിട്ടു.
അഞ്ച് കമ്പനികളാണ് ടെന്‍ഡറിന്റെ ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. എന്നാല്‍, വ്യവസ്ഥകള്‍ ലഘൂകരിച്ചശേഷം അദാനി ഗ്രൂപ്പ് മാത്രമാണ് തുടര്‍ന്നത്. ഈ സാഹചര്യത്തില്‍ മറ്റു കമ്പനികള്‍ പദ്ധതിയില്‍ നിന്നൊഴിവാകാന്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കണമെന്ന കമ്മിഷന് അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."