എം. സാന്റ് യൂനിറ്റ് അടച്ചുപൂട്ടണം: ജനകീയ കണ്വന്ഷന്
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ എം.സാന്റ് യൂനിറ്റ് അടച്ചുപൂട്ടണമെന്ന് സംസ്കാര കച്ചേരി സംഘടിപ്പിച്ച ജനകീയ കണ്വന്ഷന് ആവശ്യപ്പെട്ടു.
കച്ചേരിക്കടുത്ത് ഭംഗിപുരത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നു വന്‍തോതില്‍ എം.സാന്റ് മാലിന്യം ഇരുവഴിഞ്ഞിപ്പുഴയിലേക്ക് തള്ളുന്നുണ്ടെന്നും ഇത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കണ്വന്ഷന് അഭിപ്രായപ്പെട്ടു. കച്ചേരി അങ്കണവാടിയില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷനില്‍ മുക്കം നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.ടി ശ്രീധരന്, കൗണ്‍സിലര്‍ ബ്രിജേഷ്, സംസ്കാര കച്ചേരി സെക്രട്ടറി പി.കെ ശശികുമാര്‍, സുരേന്ദ്രന്, സി.എം പ്രകാശന്, രാജേഷ്, ജോഷി, ധനീഷ്, ഷിനു, ശ്രീജിത്ത്, കെ. ബാബുരാജ്, കെ.ടി ഷാജി സംസാരിച്ചു. തുടര്‍ നടപടികള്‍ക്കായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: പി.കെ ശശികുമാര്‍ (ചെയര്മാന്), സി.എം പ്രകാശന് (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."