ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി
ഈരാറ്റുപേട്ട: നഗരസഭാ ചെയര്‍മാന്‍ ടി.എം. റഷീദ്, വൈസ് ചെയര്‍മാന്‍ കുഞ്ഞുമോള്‍ സിയാദ് എന്നിവര്‍ക്കെതിരെ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. 11 യു.ഡി.എഫ് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസ് കൊല്ലത്തെ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ക്കാണ് കൈമാറിയത്.
അവിശ്വാസം മെയ് അഞ്ചിന് ചര്‍ച്ച ചെയ്യും.നഗരസഭയിലെ ഹൈജീനിക് മാര്‍ക്കറ്റിന്റെ രണ്ടാംനില നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ അവതരിപ്പിച്ച ടെണ്ടര്‍ കൗണ്‍സില്‍ ഒന്നടങ്കം തള്ളിക്കളഞ്ഞതാണ് തിടുക്കത്തില്‍ അവിശ്വാസം കൊണ്ടുവരാന്‍ യു.ഡി.എഫിനെ പ്രേരിപ്പിച്ചത്. ടെണ്ടര്‍ നടപടികള്‍ സുതാര്യമല്ലാത്തതും അഴിമതി അഡ്ജസ്റ്റുമെന്റുകളുമാണ് ടെണ്ടര്‍ പാടെ തള്ളിക്കളയാന്‍ കൗണ്‍സില്‍ അംഗങ്ങളെ പ്രേരിപ്പിച്ചതെന്ന് യു.ഡി.എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.നഗരസഭയിലെ വര്‍ക്കുകളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് ഇവര്‍ പറഞ്ഞു. ഭരണകക്ഷിയിലെ തന്നെ വികസനകാര്യ, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍തന്നെ സി.പി.എമ്മിനെ ഇതുസംബന്ധിച്ച് പരാതി നല്‍കി.എസ്.ഡി.പി.ഐ നിലവില്‍ ഭരണത്തില്‍ പങ്കാളിയാണ്.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി ഈരാറ്റുപേട്ട നഗരസഭ ഓഫീസ് മാറിയെന്നാണ് യു.ഡി.എഫ് ആരോപണം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പൊളിക്കാതിരിക്കാന്‍ വ്യാപാരികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ യു.ഡി.എഫിന്റെ പക്കലുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹൈജീനിക് മാര്‍ക്കറ്റ്, നഗരസഭ ഓഫീസിന്റെ പുതിയ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയിലും അഴിമതി നടന്നിട്ടുണ്ട്. 38 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച നഗരസഭാ കോണ്‍ഫറന്‍സ് ഹാള്‍ ഇനിയും തുറന്നുകൊടുക്കുന്നതിന് നടപടിയായില്ല.
ഇതിലെ നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ രണ്ടുവട്ടം തീരുമാനമെടുത്തെങ്കിലും ഇത് നടപ്പാക്കാന്‍ ചെയര്‍മന്‍ തയാറായിട്ടില്ല. നികുതി പിരിവ് ഊര്‍ജ്ജിതമാക്കുന്നതിനോ തനതുവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോ ഉള്ള യാതൊരു നടപടികളും നഗരസഭ സ്വീകരിച്ചിട്ടില്ല. നഗരസഭാ ഓഫീസില്‍ പത്തും പതിനഞ്ചും തവണ കയറിയിറങ്ങിയാലും യാതൊന്നും നടക്കാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ തരുന്ന പരിമിതമായ ഫണ്ടുകള്‍ക്കപ്പുറം പുതിയ പ്രോജക്ടുകള്‍ ആവിഷ്‌കരിക്കാനോ അംഗീകാരം വാങ്ങാനോ രണ്ടരവര്‍ഷമായി നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ദീര്‍ഘവീക്ഷണമില്ലാത്ത മണ്ടന്‍ ഗതാഗതപരിഷ്‌കരണങ്ങളിലൂടെ ലക്ഷക്കണക്കിന് നഷ്ടമാണ് ചെയര്‍മാന്‍ നഗരസഭയ്ക്ക് വരുത്തിവച്ചിട്ടുള്ളത്. ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗവും അനധികൃത ഫണ്ട് ചെലവഴിക്കലുകളും ഓഡിറ്റിംഗില്‍ പലവട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
യോഗത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ്, മുസ്‌ലീം ലീഗ് മേഖലാ പ്രസിഡന്റ് എം.പി. സലിം, ഡി.സി.സി. മെമ്പര്‍ പി.എച്ച്. നൗഷാദ്, ലത്തീഫ് വള്ളൂപറമ്പില്‍, മുനിസിപ്പല്‍ മുസ്‌ലീം ലീഗ് പ്രസിഡന്റ് വി.എച്ച്. നാസര്‍, നാസര്‍ വെള്ളൂപറമ്പില്‍, എം.എം. നൂര്‍സലാം, പ്രതിപക്ഷ നേതാവ് വി.എം. സിറാജ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."