കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുളള അഴിമതി ആരോപണങ്ങളില്‍ ഗൂഢാലോചനയെന്ന്
പാലക്കാട്: പാലക്കാട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതാക്കന്മാര്‍ക്കെതിരെയുളള അഴിമതി ആരോപണങ്ങളില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ#ന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷത്തിലേറെയായി ചിലരുടെ അഴിമതി പ്രവര്‍ത്തനങ്ങള്‍ക്കും വഴിവിട്ട സംഘടന രീതിക്കുമെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതിലുളള അസ്വസ്ഥൃമാണ് ഇതിന് പിന്നിലൂളളതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിലെ നിയമനങ്ങളെക്കുറിച്ചോ നടപടിക്രമങ്ങളെക്കുറിച്ചോ നാളിതുവരെ പാര്‍ട്ടി നേതൃത്വത്തിന് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല .
പരീക്ഷാഹാളിലേക്ക്്് പ്രതിഷേധവുമായി കടന്നുചെന്ന സമരക്കാര്‍ ബി.ജെ.പിയുടെ ചട്ടുകങ്ങളായി മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പാലക്കാട് നഗരസഭയിലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച്് ബി.ജെ.പി ഭരണത്തിനെതിരെതിരെ ഡി.സി.സ്ി നേതൃത്വം കടുത്ത നിലപാട് സ്വീകരിച്ചതില്‍ അതൃപ്തിയുളള ഒരു വിഭാഗമാണ് കോണ്‍ഗ്രസ്സിനെതിരെ അഴിമതി ഉന്നയിക്കുന്നത്്. ബാങ്ക്് നിയമന നടപടിക്രമങ്ങള്‍, കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുളള പങ്ക്, സമരക്കാരുടെ പാര്‍ട്ടി വിരുദ്ധ നടപടി, ഗുഢാലോചന എന്നിവയെക്കുറിച്ച് അന്വേഷിച്ച് ശക്തമായ നടപടി സ്വികരിക്കും. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ കെ. ശ്രീനിവാസന്‍, പി.വി.മുഹമ്മദലി, സി.അച്ചുതന്‍ എന്നിവരടങ്ങിയ ഒരു സബ്കമ്മിറ്റിയെ ഇതിന്റെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതായും വി.കെ.ശ്രീകണ#ന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."