ഡോ. ഖത്തര്‍ ഇബ്റാഹിം ഹാജി അന്തരിച്ചു
കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ട്രഷററും പ്രമുഖ വ്യവസായിയുമായ കളനാട്ടെ ഡോ. ഖത്തര്‍ ഇബ്റാഹിം ഹാജി(75) അന്തരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ ദേളി സഅദിയ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ടു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, എസ്.വൈ.എസ് ഉദുമ മണ്ഡലം ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് ഉപദേശക സമിതി അംഗം, എസ്.എം.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, കളനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍, കളനാട് സി.എം ഉസ്താദ് ഇസ്ലാമിക് അക്കാദമി ചെയര്മാന്, മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം, തൃക്കരിപ്പൂര്‍ ജംസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ ലത്വീഫ്, അബ്ദുല്‍ ഖാദര്‍ (ഇരുവരും ഖത്തര്‍),ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ.
മരുമക്കള്‍: ഖുബ്റ കട്ടക്കാല്‍, ഫരീദ പരയങ്ങാനം, ഖാദര്‍ കല്ലട്ര, ഹനീഫ് കുളിക്കുന്ന്, അബൂബക്കര്‍ കളനാട്, നാസര്‍ പാലാക്കി, ഷാനവാസ് പാദൂര്‍ (ജില്ലാ പഞ്ചായത്തംഗം). സഹോദരങ്ങള്‍: സലീഖ, ഫാത്വിമ, പരേതരായ അബ്ദുറഹിമാന്, മൊയ്തു, മുഹമ്മദ്, സൈനബ. ഖബറടക്കം രാത്രിയോടെ കളനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."