മൂക്കില്‍ കയറിയ അട്ടയെ 15 ദിവസത്തിനുശേഷം പുറത്തെടുത്തു
മാനന്തവാടി: അട്ടയുണ്ടാക്കിയ പൊല്ലാപ്പ് ഒരുകുടുംബത്തെ 15 ദിവസമാണ് തീ തീറ്റിച്ചത്. ജില്ലാ ആശുപത്രിയില്‍നിന്ന് സൂക്ഷ്മപരിശോധനക്കുശേഷം അട്ടയെ പുറത്തെടുത്തതോടെയാണ് ഈ കുടുംബത്തിന്റെ ശ്വാസം നേരെവീണത്. 15 ദിവസങ്ങള്‍ക്ക് മുന്‍പാണ് വയനാട്ടിലെ 17കാരന്റെ മൂക്കില്‍നിന്ന് രക്തമൊഴുകാന്‍ തുടങ്ങിയത്. രക്തത്തിന്റെ ഒഴുക്ക് നില്‍ക്കാതായതോടെ വീട്ടുകാര്‍ കുട്ടിയെ പല ഡോക്ടര്‍മാരെയും കാണിച്ചു.
വിവിധ പരിശോധനകള്‍ നടത്തിയെങ്കിലും രക്തമൊഴുക്ക് നിന്നില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജയകുമാറിന്റെ അടുത്തെത്തിയതോടെയാണ് അട്ടയാണ് പ്രശ്‌നക്കാരനെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് അട്ടയെ നീക്കംചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവം വളരെ അപൂര്‍വമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. മൂന്നാഴ്ച മുന്‍പ് വീടിന് സമീപത്തെ കുളത്തില്‍ കുളിച്ചപ്പോള്‍ കയറിപ്പറ്റിയതാവും അട്ടയെന്നാണ് കുട്ടിയും വീട്ടുകാരും സംശയിക്കുന്നത്.
രക്തം കട്ടപിടിക്കുന്നതിനെ തടയുന്ന ഹിരുഡിന്‍ എന്ന എന്‍സൈം അട്ട ഉല്‍പാദിപ്പിക്കുന്നതിനാലാണ് മൂക്കില്‍നിന്ന് രക്തമൊഴുകാന്‍ കാരണമെന്ന് ഡോ. ജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."