എം.എല്‍.എ ആസ്തി വികസന ഫണ്ട് കോട്ടക്കലില്‍ പ്രഥമ ഘട്ടം: റോഡുകള്‍ക്ക് 90 ലക്ഷം രൂപയുടെ ഭരണാനുമതി
കോട്ടക്കല്‍: ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്ന് നിര്‍ദ്ദേശിച്ച വിവിധ റോഡുകള്‍ക്ക് ഭരണാനുമതിയായി. കൂരിയാല്‍-വായനശാല റോഡ് ടാറിങ് രണ്ടാം ഘട്ടം(എടയൂര്‍ പഞ്ചായത്ത്) 40 ലക്ഷം, പെരിങ്ങാട്ട് പറമ്പ് കോളനി-കടാരം തുവ്വപാറ റോഡ് പുനരുദ്ധാരണം 20ലക്ഷം, മാറാക്കര യു.പി സ്കൂള്‍-മരുതിന്‍ചിറ പോസ്റ്റ് ഓഫീസ് റോഡ് പുനരുദ്ധാരണം 20 ലക്ഷം (മാറാക്കര), മാണൂര്‍- പരാരി പുവ്വാട് പാത്ത് വേ 10ലക്ഷം(പൊന്മള) എന്നീ പ്രവൃത്തികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കിയത്. ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന് സാങ്കേതികാനുമതി ലഭിച്ച് എഗ്രിമെന്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തികള്‍ ആരംഭിക്കും. സാങ്കേതികാനുമതി വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."