നെയ്യാറ്റിന്‍കര നഗരസഭ: ടി.എസ് സുനില്‍കുമാര്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുന്നയ്ക്കാട് സജു സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ഇന്നലെ പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുളള ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നു.
ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശ പ്രകാരം നെയ്യാറ്റിന്‍കര റീസര്‍വേ ഓഫിസിലെ അസി. ഡയരക്ടര്‍ വി. പ്രകാശായിരുന്നു മുഖ്യ വരണാധികാരി. ഇന്നലെ രാവിലെ 11.15 വരെയായിരുന്നു നോമിനേഷന്‍ നല്‍കാനുളള അവസാന സമയം. 11.30ന് തെരഞ്ഞെടുപ്പ് നടന്നു. രണ്ട് നോമിനേഷനുകള്‍ വന്നതിനാല്‍ ഇലക്ഷന്‍ നടത്തിയാണ് തെരഞ്ഞെടുത്തത്. ആകെയുളള ഏഴ് വോട്ടുകളും സാധുവായിരുന്നു.
യു.ഡി.എഫ് റിബലായി ജയിച്ച സജു എല്‍.ഡി.എഫ് സഹയാത്രികനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം രാജിവച്ച സജുവിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തതോടെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ യു.ഡി.എഫ് നാലും എല്‍.ഡി.എഫ് മൂന്നും ആയി. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം)ലെ സുരേഷ്‌കുമാര്‍ എല്‍.ഡി.എഫിലേക്ക് ചേക്കേറിയതോടെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.എസ് സുനില്‍കുമാര്‍ നാല് വോട്ടുകള്‍ക്ക് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പുന്നക്കാട് സജുവിന് മൂന്ന് വോട്ടുകളും ലഭിച്ചു.
വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മുഖ്യ വരണാധികാരി മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു. നടപടിയെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തെറ്റ് ബോധ്യപ്പെട്ട വരണാധികാരി ക്ഷമ ചോദിച്ചു. ജനാധിപത്യ പ്രക്രിയയെ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നില്‍ നിന്ന് മറച്ചു പിടിക്കാന്‍ ഇലക്ഷന്‍ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടായ ശ്രമത്തില്‍ നെയ്യാറ്റിന്‍കര പ്രസ്‌ക്ലബ് പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."