എന്‍ജിനിയറിങ് വിഭാഗത്തിലെ അനാസ്ഥ: എന്‍ജിനിയറിങ് ഉദ്യോഗസ്ഥരുടെ യോഗം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു
ഇരിങ്ങാലക്കുട: നഗരസഭയില്‍ സെക്രട്ടറി വിളിച്ചു ചേര്‍ത്ത എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ യോഗം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞു സെക്രട്ടറിയുടെ ക്യാബിനില്‍ നടന്ന യോഗത്തിലാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്.
ന്‍ജിനിയറിങ് വിഭാഗത്തിലെ അനാസ്ഥക്കും മെല്ലെപോക്കിനുമെതിരായിരുന്നു എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. പൊതുജനങ്ങളുടെ ഫയലുകള്‍ മാസങ്ങളോളം വച്ചു താമസിപ്പിക്കുകയും ബന്ധപ്പെട്ട രജിസ്റ്ററുകള്‍ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കാതിരിക്കുകയുമാണ്.
അതിനുപുറമെ പല ഫയലുകളും ഓഫിസില്‍ നിന്ന് കാണാതാവുന്ന സാഹചര്യവും നിലവിലുണ്ടെന്നും സമരത്തിനു നേതൃത്വം നല്‍കിയ കൗണ്‍സിലര്‍മാരായ പി.വി ശിവകുമാര്‍, സി.സി ഷിബിന്‍, അല്‍ഫോന്‍സാ തോമസ്, പി.സി മുരളീധരന്‍ പറഞ്ഞു. പൊതുജനങ്ങളോടു ധാര്‍ഷ്ട്യവും കരാറുകാരോടു സൗമനസ്യവും പ്രകടിപ്പിക്കുന്ന പല ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടെന്നു കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ഉദ്യോഗസ്ഥര്‍ സമയത്തു ഓഫിസില്‍ വരാതിരിക്കുകയും നഗരസഭാ വാഹനം അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. കൗണ്‍സിലര്‍മാരുടെ വികാരം മനസിലാകുന്നുണ്ടെന്നും പരാതികള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാമെന്നും സെക്രട്ടറി ഉറപ്പു നല്‍കി. ഇതിനെ തുടര്‍ന്നാണു കൗണ്‍സിലര്‍മാര്‍ സമരം അവസാനിപ്പിച്ചു പിരിഞ്ഞുപോയത്. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചു. ഫയലുകള്‍ എല്ലാംതന്നെ സമയബന്ധിതമായി നീങ്ങുന്നുണ്ടെന്നും ആരോപണങ്ങള്‍ക്കു കഴമ്പില്ലെന്നും നഗരസഭാ സെക്രട്ടറി ഒ.എന്‍ അജിത് കുമാര്‍ പറഞ്ഞു.
ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധതിലാണെന്നും സെക്രട്ടറി പറഞ്ഞു. സ്വാഭാവികമായുണ്ടാക്കുന്ന താമസങ്ങള്‍ മാത്രമേ ഫയലുകളുടെ കാര്യത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ഉണ്ടാകുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപരോധസമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.
നഗരസഭയില്‍ ഒരു വികസന പ്രവര്‍ത്തനവും സുഗമമായി നടത്താന്‍ സമ്മതിക്കാതിരിക്കുകയെന്ന ഗൂഢലക്ഷ്യവും ഇതിനുപുറകിലുണ്ടെന്നു ചെയര്‍പേഴ്‌സന്‍ കുറ്റപ്പെടുത്തി.
എല്‍.ഡി.എഫിന്റെ ചില സ്ഥാപിത താല്‍പര്യക്കാര്‍ക്കു അനര്‍ഹമായി ഉദ്യോഗസ്ഥ തലത്തില്‍ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പറ്റാത്തതിലുള്ള എതിര്‍പ്പിന്റെ പ്രതിഫലനമാണു ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി വര്‍ഗീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 2 days agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 2 days agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 2 days agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 2 days agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 days agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 days agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 days agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 days agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 days agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 days agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 2 days ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 2 days ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 2 days agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 2 days agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 2 days agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 2 days agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 2 days agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 2 days agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി