HOME
DETAILS

മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഷാജിയുടെ 'ഫ്‌ളോട്ടില'യ്ക്ക് പ്രസക്തിയേറുന്നു

  
backup
April 26 2018 | 07:04 AM

%e0%b4%ae%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


മൂവാറ്റുപുഴ: മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഷാജിയുടെ ഫ്‌ളോട്ടിലയ്ക്ക് പ്രസക്തിയേറുന്നു. പുഴകളിലും, കുളങ്ങളിലും, കടലിലും ആളുകള്‍ മുങ്ങിമരിക്കുന്നത് വര്‍ധിച്ചതോടാണ് സാമൂഹിക പ്രവര്‍ത്തകനായ പേഴയ്ക്കാപ്പിള്ളി കാരക്കുന്നേല്‍ കെ.എസ്.ഷാജി സ്വയം വികസിപ്പിച്ചെടുത്ത ജലത്തിലെ ജീവന്‍ രക്ഷാ ഉപകരണം ഫ്‌ളോട്ടിലയ്ക്ക് പ്രസക്തിയേറുന്നത്. ലൈഫ് ജാക്കറ്റ് അടക്കം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിന് നിരവധി ഉപകരണങ്ങള്‍ ഉണ്ടങ്കിലും ഇതൊന്നും സാധാരക്കാര്‍ ഉപയോഗിക്കാറില്ല. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ജലസുരക്ഷാ ബാഗ് ഫ്‌ളോട്ടില കണ്ടുപിടിക്കാന്‍ ഷാജിയെ പ്രേരിപ്പിച്ചത്.
അഞ്ച് വയസു മുതല്‍ 150കിലോ ഭാരമുള്ളവര്‍ക്ക് വരെ ധരിക്കാവുന്ന ഫ്‌ളോട്ടിലയ്ക്ക് 560ഗ്രാം തൂക്കമാണുള്ളത്. വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തില്‍ ഈ ഉപകരണം ധരിച്ചാല്‍ താഴ്ന്ന് പോകില്ല. നൈലോണും പ്ലാസ്റ്റിക് സിലിണ്ടറും നൈലോണില്‍ തീര്‍ത്ത എസ്.ആര്‍.ക്ലിപ്പുകളും ഉപയോഗിച്ച് സ്‌കൂള്‍ ബാഗ് മാതൃകയില്‍ നിര്‍മിച്ച ഉപകരണം ശരീരത്തിന് പുറത്താണ് ധരിക്കുന്നത്. ലാഡര്‍ ബക്കിള്‍ കൊണ്ട് ശരീരവുമായി ബന്ധിപ്പിക്കുന്ന ഉപകരണം ശരീരത്തെ വെള്ളത്തില്‍ ഉയര്‍ത്തി നിര്‍ത്തും. 2000ത്തോളം രൂപയാണ് നിര്‍മ്മാണ ചിലവ്.
നീന്തല്‍ അറിയില്ലങ്കിലും ജലാശയം കാണുമ്പോള്‍ ഓടി ഇറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ മൂവാറ്റുപുഴയാറിലടക്കം അഞ്ചോളം ജീവനാണ് പൊലിഞ്ഞത്. സ്വിമ്മിംഗ് പ്യൂളിലടക്കം നീന്തല്‍ പഠിച്ച കുട്ടികള്‍ പുഴയിലെ വെള്ളത്തിലിറങ്ങുമ്പോള്‍ വേണ്ടത്ര അറിവില്ലായ്മയാണ് അപകടത്തിന് കാരണമെന്ന് ഷാജി പറയുന്നു. നീന്തല്‍ പഠിച്ച ഒരാള്‍ ഒരിക്കലും നീന്തല്‍ മറക്കില്ല. എന്നാല്‍ നീന്തല്‍ പഠിച്ചയാള് പിന്നീട് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നീന്തലിനെ ബാധിക്കുകയും ചെയ്യും. ഇത് അപകടങ്ങല്‍ക്ക് കാരണമാകും. പുഴയിലും, കടലിലും കുളങ്ങളിലും മറ്റും നീന്തുന്നതിന് തയ്യാറെടുക്കുന്നവര്‍ മുന്‍കരുതലായി ജീവന്‍ രക്ഷാ ഉപകരണം കരുതണമെന്ന് ഷാജി സാക്ഷ്യപ്പെടുത്തുന്നു.
ഷാജി സ്വയം വികസിപ്പിച്ചെടുത്ത ഫ്‌ളോട്ടിലയ്ക്ക് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസ് ഡിപ്പാര്‍ട്ട് മെന്റും കേരള ദുരന്ത നിവാരണ അതോറിറ്റിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടെസ്റ്റ് നടത്തി അംഗീകാരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊട്ടി നേവല്‍ ബേസില്‍ നടന്ന എക്‌സിബിഷനില്‍ ഫ്‌ളോട്ടിലയുടെ പ്രദര്‍ശനമുണ്ടായിരുന്നു. വിവിധ ജില്ലകളില്‍ നിന്നും ഫ്‌ളോട്ടിലയ്ക്ക് ആവശ്യക്കാര്‍ ഏറെ എത്തുന്നുണ്ടന്നും ഷാജി പറഞ്ഞു. ഫ്‌ളോട്ടില ഉപയോഗിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഷാജി നീന്തല്‍ പരിശീലനവും നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago