ചകിരിക്കെട്ടുകള്‍ കത്തിനശിച്ചു; നാലുലക്ഷം രൂപയുടെ നഷ്ടം
ഹരിപ്പാട്: ചകിരിക്കെട്ടുകള്‍ കത്തിനശിച്ചു. ആറാട്ടുപുഴ കിഴക്കേക്കര കൊച്ചിയുടെ ജെട്ടിക്ക് സമീപമുളള കരുണ എന്റര്‍പ്രൈസസിലാണ് ചകിരി കത്തി നശിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ നിര്‍മാണത്തിനായി ഇറക്കിവെച്ചിരുന്ന ചകിരി കെട്ടുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് ജോലിക്കാരാണ് ആദ്യം കണ്ടത്. ഇവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് കായംകുളത്തു നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.
യൂനിറ്റ് പ്രവര്‍ത്തിച്ചുവരുന്ന ഷെഡിനുളളില്‍ സൂക്ഷിച്ചിരുന്ന കയറിലേക്ക് തീപടര്‍ന്നുവെങ്കിലും ജോലിക്കാരുടെ സമയോജിതമായ ഇടപെടല്‍ കാരണം അധികം കത്തിയില്ല.
വെളളം വീണ് ചുറ്റിവെച്ചിരുന്ന കുറേ കയര്‍ ഉപയോഗശൂന്യമായി. ചകിരികെട്ടുകള്‍ വെച്ചിരുന്നതിന് മുകളില്‍ കൂടി വൈദ്യുതി കമ്പികള്‍ കടന്നുപോകുന്നുണ്ട്. കാറ്റത്തോ മറ്റോ കമ്പികള്‍ കൂട്ടിമുട്ടി തീപ്പൊരി വീണ് തീ കത്തിയാതാകമെന്നാണ് നിഗമനം.
ചേര്‍ത്തല സ്വദേശി എംകെ.ഷാജിയുടെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."