HOME
DETAILS

പ്രകൃതിയെ തൊട്ടറിഞ്ഞ് ജില്ലയില്‍ പരിസ്ഥിതി ദിനാഘോഷം

  
backup
June 05 2016 | 23:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%9c%e0%b4%bf

ആലപ്പുഴ: ലോക പരിസ്ഥിതി ദിനം വൃക്ഷത്തെകള്‍ നട്ടും പ്രകൃതിസംരക്ഷണ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയും ജില്ലയില്‍ സമുചിതമായി ആചരിച്ചു. തൃക്കുന്നപ്പുഴ ഒമ്പതാം വാര്‍ഡില്‍ നടപ്പിലാക്കുന്ന  ' പ്രകൃതിക്കായി   എന്റെ വക  ഒരു മരം ' പദ്ധതിയുടെ ഉദ്ഘാടനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി നിര്‍വ്വഹിച്ചു . തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സുധിലാല്‍ തൃക്കുന്നപ്പുഴ സ്വാഗതവും സി.ഡി.എസ്. അംഗം ലില്ലി നന്ദിയും രേഖപ്പെടുത്തി.     
      ബാലസഭാംഗം ആദിത്യവര്‍ഷ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പഞ്ചായത്ത്  എന്‍. ആര്‍. ഇ. ജി. എസ്. ഓവര്‍സിയര്‍ സബീല പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളില്‍, ബ്ലോക്ക്  പഞ്ചായത്ത് മെമ്പര്‍ റീന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പുനര്‍ജനി പ്രൊജക്ട് ഉപദേശകന്‍ സി.രാജീവന്‍, പുനര്‍ജനി പദ്ധതിക്കായി ഫ്രഞ്ച് ഗവണ്‍മെന്റ് നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകരായ  ബെന്‍ , ലോറ , സമഭാവന സാംസ്‌ക്കാരിക വേദിയുടെ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ , എസ്. ആര്‍ . പ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആദ്യ വൃക്ഷത്തൈ വിതരണം സമഭാവനയുടെ വൈസ് ചെയര്‍മാന്‍ എസ്. ആര്‍. പ്രകാശ് നിര്‍വ്വഹിച്ചു. പുനര്‍ജനി പദ്ധതിയുടെ ഫ്രഞ്ച് സന്നദ്ധ പ്രവര്‍ത്തക  ലോറ ആദ്യ വൃക്ഷത്തൈ നട്ടു. വാര്‍ഡിലെ എല്ലാ വീടുകളിലും ലക്ഷ്മി തരു, ആര്യവേപ്പ് , കറിവേപ്പ്, പേര, നെല്ലി , ചെറുനാരകം, മാതളം , ചെറി ബ്ലോസ്സം എന്നിവയിലേതെങ്കിലും നട്ടു വളര്‍ത്തുന്നതാണ് പദ്ധതി.
   എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ ഖാസിമി വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ജെ അഷ്‌റഫ് ലബ്ബാ ദാരിമി, എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, ഇ.എന്‍.എസ് നവാസ്, എ.എം സുധീര്‍ മുസ്ലിയാര്‍, ഐ മുഹമ്മദ് മുബാശ് എന്നിവര്‍ സംബന്ധിച്ചു.
അമ്പലപ്പുഴ: എസ്.കെ.എസ്.എസ്.എഫ്. കാക്കാഴം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരസ്ഥിതി ദിനാചരണം നടത്തി. എസ്.വെ.എസ്. ജില്ലാ പ്രസിഡന്റ് കെ.എസ്. മുഹമ്മദ് ശാഫി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സൂര്യന്‍ പടഞ്ഞാറുദിച്ചാലും നിങ്ങളുടെ കൈയില്‍ ഒരു വൃക്ഷതൈ ഉണ്ടെങ്കില്‍ നടണമെന്ന പ്രവാചക വചനം ഓര്‍മ്മപ്പെടുത്തി. അര്‍ഷദ് ഫൈസി, മുഹമ്മദ് ഇമാം, നിഷാദ് കാക്കാഴം, ഷാഫി, അന്‍സര്‍ അരീപ്പുറം, അമീര്‍ കാക്കാഴം തുടങ്ങിയവര്‍ സംബന്ധിച്ചു.
  എം.എസ്.എഫ്   പരിസ്ഥിതി  ദിനാചരണം  ആലപ്പുഴ ജില്ലാ ജനറല്‍  സെക്രട്ടറി അല്‍ത്താഫ് സുബൈര്‍ വ്യക്ഷതൈ നട്ട് ഉത്ഘാടനം ചെയ്തു. നിഹാസ് മുഹമ്മദ്,  സുല്‍ഫിക്കര്‍ നിസാര്‍,അജ്മല്‍ നിസാര്‍,നാഫില്‍ റഹ്മാന്‍, സുഫിയാന്‍ ലിയാഖത്ത്, മുഹമ്മദ് അസ്‌ലം ,അസ്ഹറുദ്ധീന്‍ അന്‍സാരി, അന്‍ഷാദ് അബ്ദുല്ല, അജ്മല്‍ അബ്ദുല്‍ ഖാദര്‍, ബദ്ദറുദ്ദിന്‍, എന്നിവര്‍ സംസരിച്ചു
   മണ്ണഞ്ചേരി:പരിസ്ഥിതി ദിനത്തില്‍ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്യത്തില്‍ വൃക്ഷതൈ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, വിപ്ലവ ഗായിക മേദിനി എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷതൈ നട്ടത്.അഡ്വ.ആര്‍.റിയാസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് മഞ്ജു രതികുമാര്‍,സുനീഷ് ദാസ്, രതികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 ഹരിപ്പാട: ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം വിവിധ പരിപാടി കളോടെ ആചരിച്ചു. ജില്ലാ തല ഉദ്ഘാടനം കരുവാറ്റയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ചെറിയാന്‍ കല്‍പ്പകവാടി കരുവാറ്റ ടി.ബി ക്ലീനിക്ക് പരിസരത്ത് വൃക്ഷത്തൈ നട്ടു  നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ എം.എം അനസ് അലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനു സി പുളിക്കന്‍, ജില്ലാ സെക്രട്ടേറിയേറ്റംഗം ആര്‍.രാഹുല്‍, ഹരിപ്പാട്ട് ബ്‌ളോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. സുരേഷ്, കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്‌കുമാര്‍, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അജ്മല്‍ഹസന്‍ , സി.മുരളി, എസ.് മനു, പി.സിനുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അരലക്ഷം വൃക്ഷത്തൈകളാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നട്ടു പിടിപ്പിച്ചത്. കരുവാറ്റ ടി.ബി ക്ലിനിക്ക് പരിസരം പ്രവര്‍ത്തകര്‍ ശുചീകരിക്കുകയും ചെയ്തു.    
  കുട്ടനാട്: പച്ച-ചെക്കിടിക്കാട് സെന്റ് മേരീസ് ലൈബ്രറി  റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണവും ആന്റപ്പന്‍ അമ്പിയായം അനുസ്മരണവും പച്ച ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ. ജോര്‍ജ്ജ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. വിനോദ് വര്‍ഗീസ്, റ്റിറ്റോ സെബാസ്റ്റ്യന്‍, ജോസഫ് ആന്റണി, മോന്‍സി വര്‍ഗീസ്, സിജോ ചേന്ദംകര, അനിയന്‍കുഞ്ഞ്, തങ്കച്ചന്‍ തെക്കേതലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
    എടത്വ സഹൃദയ ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോഡ് സൗന്ദര്യവത്കണം നടത്തി. സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയ്ക്ക് വടക്ക് വശം സെന്റ് മേരീസ് ഹൈസ്‌കൂള്‍, എല്‍.പി. സ്‌കൂള്‍, പയസ് ടെന്‍ത് ഐ.റ്റി.ഐ., കൃഷിഭവന്‍ എന്നീവടങ്ങളിലേക്കുള്ള റോഡിന്റെ ഇരുവശത്തും വിവിധ ഇനത്തില്‍ പെട്ട ചെടികള്‍ നട്ട് പിടിപ്പിച്ചാണ് സൗന്ദര്യവത്കരണം നടത്തിയത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം മീരാ തോമസ്, ക്ലബ് പ്രസിഡന്റ് ഔസേപ്പച്ചന്‍ അമ്പിയായത്ത്, സെക്രട്ടറി കുഞ്ഞുമോന്‍ ഇരുപത്തിയേഴില്‍, ജയ്‌മോന്‍ ഉലക്കപാടില്‍, മാത്യുസ് ചന്ദ്രത്തില്‍, തോമസുകുട്ടി മണ്ണാംതുരുത്തില്‍, ജോമോന്‍ ചക്കാലയില്‍, സാജന്‍ പത്തില്‍, സാബു കളത്തൂര്‍, ബോബിച്ചന്‍ കൈതാനപറമ്പ്, ജിമ്മിച്ചന്‍ മണ്ണാംതുരുത്തില്‍, തോമാച്ചന്‍ മാളിയേക്കല്‍, ബിനോയി ഉലക്കപാടി എന്നിവര്‍ പ്രസംഗിച്ചു.
        



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago