HOME
DETAILS
MAL
കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് പിന്‍വലിച്ചു
backup
April 26 2018 | 17:04 PM
കോഴിക്കോട്: കടല്‍ ശാന്തമായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് പിന്‍വലിച്ചു.
എന്നാല്‍ 24 മണിക്കൂര്‍ കൂടി കടലില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ കാറ്റിന്റെ വേഗത 45 മണിക്കൂര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉയര്‍ന്ന തിരമാലകള്‍ സംബന്ധിച്ച മുന്നറിയിപ്പ് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും പിന്‍വലിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയില്ലെന്നാണ് പുതിയ അറിയിപ്പിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."