HOME
DETAILS

കലാപത്തിന് ആഹ്വാനം ചെയ്ത് വിദ്വേഷ പ്രസംഗം സ്വാധി പ്രാചിയടക്കം പ്രതികളായ കേസുകള്‍ യു.പി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

  
backup
April 26 2018 | 18:04 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b9%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4

 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 2013ല്‍ നടന്ന മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്ന കേസുകളില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരായ വിദ്വേഷപ്രസംഗ കേസുകളും. സാധ്വി പ്രാചി ഉള്‍പ്പെടെ രണ്ട് ബി.ജെ.പി എം.പിമാരും മൂന്ന് എം.എല്‍.എമാര്‍ക്കുമെതിരായുള്ള വിദ്വേഷ പ്രസംഗ കേസുകളും ഇതില്‍ ഉള്‍പ്പെടും.
മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായ മഹാ പഞ്ചായത്തില്‍ പങ്കെടുത്തുകൊണ്ട് കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ക്കെതിരായ കേസ്. സാധ്വി പ്രാചി, ബി.ജെ.പി എം.പിമാരായ കുന്‍വാര്‍ ഭാരതേന്ദ്ര സിങ്, സഞ്ജീവ് ബല്യാണ്‍, എം.എല്‍.എമാരായ ഉമേഷ് മാലിക്, സംഗീത് സോം, സുരേഷ് റാന എന്നിവരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്ത് അക്രമത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രസംഗിച്ചത്.
മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് പിന്‍വലിക്കുന്ന 131 കേസുകളില്‍ 13 എണ്ണം കൊലപാതക കേസുകളാണ്. ജനുവരി 17ന് കേസിലെ നിലവിലെ സ്ഥിതി അന്വേഷിച്ച് നിയമകാര്യ മന്ത്രാലയം മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. കേസ് പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായവും പൊതുതാല്‍പര്യവും കത്തിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ കത്തിന് ഇതുവരെ മജിസ്‌ട്രേറ്റ് മറുപടി നല്‍കിയിട്ടില്ല. ഇതിനിടയിലാണ് കേസ് പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടേയും പേരിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  6 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  15 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago