HOME
DETAILS

പിണറായിയിലെ കൊലപാതകങ്ങള്‍ ഐശ്വര്യയെ കൊലപ്പെടുത്തിയത് മൂന്നാമത്തെ ശ്രമത്തില്‍

  
backup
April 26 2018 | 18:04 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%99%e0%b5%8d%e0%b4%99-2

 

തലശ്ശേരി: മകളേയും മാതാപിതാക്കളെയും കൊല്ലാനായി ആസൂത്രണം ചെയ്തതും കൊലപാതകം നടപ്പാക്കിയതും ഒറ്റയ്‌ക്കെന്ന് സൗമ്യയുടെ മൊഴി. എന്നാല്‍ ഇളയ മകളായ കീര്‍ത്തനയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നും സൗമ്യ ആവര്‍ത്തിച്ചു. ഈ മരണത്തെക്കുറിച്ച് പൊലിസിലും ഇതുവരെ കൂടുതല്‍ തെളിവൊന്നും ലഭിച്ചിട്ടില്ല. മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതു രണ്ടു വ്യത്യസ്ത കേസുകളായാണ് പൊലിസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കീര്‍ത്തനയുടെ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി സൗമ്യയുടെ ഭര്‍ത്താവിനെയും കാമുകന്മാരായ മൂന്നുപേരെയും സൗമ്യയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അന്വേഷണ സംഘത്തിലെ സി.ഐ കെ.ഇ പ്രേമരാജിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ചോദ്യം ചെയ്തത്.
മകള്‍ ഐശ്വര്യക്ക് സൗമ്യ പല തവണ വിഷം നല്‍കിയതായും പൊലിസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലുണ്ട്. മുന്‍പ് രണ്ട് തവണ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നാമത്തെ തവണ വിഷം നല്‍കിയപ്പോഴാണ് ഛര്‍ദ്ദിയും മറ്റും അനുഭവപ്പെട്ട് ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിക്കുന്നത്.
സൗമ്യയുടെ സഹോദരി സന്ധ്യയോടും ഭര്‍ത്താവായ കൊല്ലം സ്വദേശിയോടും പൊലിസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐശ്യര്യ ആശുപത്രിയില്‍ കിടക്കുമ്പോള്‍ വാട്ട്‌സ്ആപ്പ് വഴി സൗമ്യ രോഗാവസ്ഥ അറിയിച്ചതായും ഐശ്വര്യ ഛര്‍ദിച്ച് അവശയാകുന്ന ദൃശ്യം സന്ധ്യക്ക് അയച്ചു കൊടുത്തതായും ഇന്നലെ ചോദ്യം ചെയ്യലിനിടെ ഇവര്‍ മൊഴി നല്‍കി. ഇതിനിടെ കൊല്ലത്തെ സഹോദരിയുടെ വീട്ടില്‍ പോയപ്പോള്‍ മാതാപിതാക്കളെ കൊല്ലാന്‍ ഒതളങ്ങ കൊണ്ടു വരാന്‍ സൗമ്യ ശ്രമം നടത്തിയതായും എന്നാല്‍ കൊണ്ടു വരാന്‍ സാധിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നുവെന്ന വിവരവും പൊലിസിന് ലഭിച്ചിട്ടുണ്ട്.
തന്നെ ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി കിഷോര്‍ എലിവിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചെന്ന സൗമ്യയുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥയും പൊലിസ് അന്വേഷിച്ചുവരികയാണ്. രണ്ടാമത്തെ കുട്ടി ജനിച്ചതിന് ശേഷം കിഷോര്‍ സൗമ്യയുമായുള്ള ബന്ധം വിട്ടിരുന്നു. നിയമപരമായി ഇവര്‍ കല്യാണം കഴിച്ചിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ കിഷോര്‍ ശ്രമിച്ചെന്നായിരുന്നു സൗമ്യയുടെ പരാതി. ചോനാടം കശുവണ്ടി ഫാക്ടറിയിലെ ജോലിക്കിടെയാണ് അവിടെയുള്ള ജീവനക്കാരന്‍ കൂടിയായ കിഷോറുമായി സൗമ്യ പരിചയത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. 28 ന് വൈകിട്ട് അഞ്ചുവരെയാണ് സൗമ്യയെ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. പൊലിസ് കസ്റ്റഡിയില്‍ വിട്ട ശേഷം സൗമ്യ തലശ്ശേരി സി.ഐ ഓഫിസിലെ വനിതാ സെല്ലിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണി; സർക്കാർ ജീവനക്കാരനായ ഭർത്താവിനെതിരെ കേസ്

National
  •  2 months ago
No Image

തിരുനെല്ലി ക്ഷേത്രത്തിൽ വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; ‌ രണ്ട് യുവതികൾ പിടിയിൽ

Kerala
  •  2 months ago
No Image

സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് വൃക്ഷത്തൈ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  2 months ago
No Image

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 27 പേർക്ക് പരുക്ക്

National
  •  2 months ago
No Image

കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട; പയ്യന്നൂർ സ്വദേശിയായ യുവതി പിടിയിൽ

Kerala
  •  2 months ago
No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  2 months ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  2 months ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

Kerala
  •  2 months ago
No Image

പതിനെട്ടുകാരനായ പ്രണയനൈരാശ്യക്കാരൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ജനക്കൂട്ടം രക്ഷയ്‌ക്കെത്തി

National
  •  2 months ago